സിനിമ കുത്തകകൾ കയ്യടക്കിയിരുന്ന കാലം കഴിഞ്ഞെന്ന് ഓർക്കണം. ‘അമ്മ’യോട് റിമ

ഇനി ‘അമ്മ’യുമായി ചേർന്ന് പോകാനാകില്ലെന്ന് ചലച്ചിത്രതാരം റിമാ കല്ലിങ്കൽ. താരസംഘടനയായ ‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയിൽ പ്രതികരിക്കുകയായിരുന്നു അവർ. നടിയെ ആക്രമിച്ച കേസില്‍ പക്വമായ നിലപാട് അമ്മയില്‍ നിന്ന് പ്രതീക്ഷിക്കാനാകില്ലെന്നും റിമ റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് ഹവറില്‍ പറഞ്ഞു.

അമ്മ മഴവില്‍’ എന്ന പരിപാടിയില്‍ അവതരിപ്പിച്ച സ്കിറ്റിലൂടെ ഏത് രീതിയിലാണ് ആ സംഘടന പ്രതികരിച്ചതെന്ന് എല്ലാവരും കണ്ടതാണ്. അവർ വനിതാ കൂട്ടായ്മയെ അങ്ങനെയാണ് കാണുന്നത്. റിമ പറഞ്ഞു.

എന്ത്‌കൊണ്ടാണ് അമ്മയുടെ യോഗത്തില്‍ പോയി ഈ അഭിപ്രായം പറയാത്തത് എന്ന അവതാരകന്റെ ചോദ്യത്തിന് ‘അമ്മ’യില്‍ പോയി പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് യോഗം ബഹിഷ്‌ക്കരിച്ചതെന്നുമായിരുന്നു റിമയുടെ മറുപടി.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത്…

Women in Cinema Collective यांनी वर पोस्ट केले सोमवार, 25 जून, 2018

നിങ്ങളിപ്പോള്‍ എടുക്കുന്ന നിലപാടിന്റെ പേരില്‍ ഭാവിയില്‍ അവസരം നഷ്ടപ്പെടുമെന്ന് ഭയമുണ്ടോ എന്ന ചോദ്യത്തിന് അതില്‍ ഭയമില്ലെന്നും സിനിമ ചില കുത്തകകള്‍ കൈയ്യടക്കിയിരുന്ന കാലം കഴിഞ്ഞെന്നും റിമ പറഞ്ഞു.

എന്ത്‌കൊണ്ട് ഞങ്ങള്‍ ഇതൊക്കെ ഫേസ്ബുക്കിലൂടെ പറയുന്നു എന്നാണ് പലരുടെയും ആരോപണം, ഇന്ന് ഏറ്റവും ജനാധിപത്യപരമായ ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ വെച്ച് എന്ത്‌കൊണ്ടാണ് ഞങ്ങള്‍ക്ക് അഭിപ്രായം പറഞ്ഞുകൂടാത്തത്. എല്ലാവരും ചോദിക്കേണ്ട ചോദ്യമാണ് ഞങ്ങളും ചോദിച്ചത്. ഇതില്‍ ഡബ്ല്യ.സി.സിയുടെ നിലപാട് കൃത്യമാണെന്നും റിമ കൂട്ടിച്ചേര്‍ത്തു. ഡബ്ലു.സി.സിയുടേത് ഏതെങ്കിലും വ്യക്തിയുടെ തീരുമാനമല്ല, അത് കൂട്ടായി എടുക്കുന്ന തീരുമാനമാണെന്നും അവര്‍ പറഞ്ഞു.

Be the first to comment on "സിനിമ കുത്തകകൾ കയ്യടക്കിയിരുന്ന കാലം കഴിഞ്ഞെന്ന് ഓർക്കണം. ‘അമ്മ’യോട് റിമ"

Leave a comment

Your email address will not be published.


*