Ambedkarite

എൻ്റെ അംബേദ്ക്കറുടെ പുസ്‌തകം ‘ജാതി നിർമ്മൂലന’മാണ്. ‘ഇന്ത്യൻ ഭരണഘടന’യല്ല

ഭരണഘടനയോടും ജനാധിപത്യത്തോടുമൊക്കെ പരസ്യമായി തന്നെ അംബേദ്‌കർ യുദ്ധം നടത്തിയിരുന്നു എന്നിരിക്കെ ഇപ്പോൾ നടക്കുന്ന ഭരണഘടന ആഘോഷങ്ങൾ സവർണ്ണ താത്പര്യങ്ങളെ പരിപോഷിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്


കെഎം സലിംകുമാറിന്റെ യുക്തിവാദവും ഹൈന്ദവഇടതുപക്ഷവും

കെ.എം.സലിംകുമാറിന്റെ യുക്തിവാദത്തെയും, കെവിൻ-അഭിമന്യു കൊലപാതകങ്ങളുടെ പേരിൽ ദളിതരെ മുസ്ലിങ്ങൾക്കെതിരാക്കാൻ നടത്തിയ ഹൈന്ദവ-ഇടതുപക്ഷ പ്രചാരണങ്ങളെയും പൊളിച്ചുകാട്ടിയതിലും എനിക്ക് നേരെ നടക്കുന്ന വ്യക്തിഹത്യയിൽ ആരോടും പരാതിയില്ല.
അന്യവൽക്കരണവും ദേശീയതയും

ഒരു സാധാരണ പൗരന്റെ സ്വത്വം എന്നത് രാജ്യത്തിന്റെ പൗരത്വം കൊണ്ട് നിർണയിക്കുമ്പോൾ ഒരു ദളിതന്റെ അല്ലെങ്കിൽ ആദിവാസി എന്ന് വിളിക്കപെടുന്നവന്റെ സ്വത്വം എന്നത് ജാതി, മതം പിന്നെ രാജ്യത്തിന്റെ പൗരത്വം എന്നിവയാൽ ചുറ്റിപറ്റിയതാണ്.


കൊങ്ങപ്പാടത്തെ അംബേദ്‌കർ. ദലിത് കോളനിയിലെ വിദ്യാഭ്യാസവിപ്ലവത്തിന്റെ കഥ പറഞ്ഞു രൂപേഷ് കുമാറിന്റെ ഡോക്യൂമെന്ററി

കൊങ്ങപ്പാടം എന്ന ദളിത് കോളനിയില്‍ നിന്ന് വിദ്യാഭ്യാസം നേടിയിരുന്നവര്‍ വളരെ ചുരുക്കമായിരുന്നു. ജാതീയത അതിന്റെ എല്ലാ അപകടത്തോടെയും കൂടി പരോക്ഷമായി കേരളത്തിലെ ഏത് ദളിത് കോളനിയെയും പിന്നോട്ടുവത്കരിച്ചതു പോലെ ഈ നാടിനെയും വെറുതെ വിട്ടില്ല. ഈ സാഹചര്യത്തിലാണ് അംബേദ്‌കർ ആശയങ്ങളിൽ വിശ്വസിക്കുന്ന സജിത്ത് കുമാർ എന്ന യുവാവ് മുൻകൈയെടുത്തു തന്റെ നാടിനെ വിദ്യാഭ്യാസ വിപ്ലവത്തിലേക്ക് നയിക്കുന്നത്.


എനിക്ക് എപ്പോഴും പഠിച്ചുകൊണ്ടിരിക്കാൻ ആഗ്രഹം , രാധിക വെമുല സംസാരിക്കുന്നു

എല്ലാ ദളിത് പെൺകുട്ടികളും ബാബാസാഹിബ് അംബേദ്‌കർ പറഞ്ഞപോലെ , സ്‌കൂളുകളിലും കോളേജുകളിലും പോയി വിദ്യാഭ്യാസം നേടണം എന്നതാണ് തൻ്റെ ആഗ്രഹമെന്നു രോഹിത് വെമുലയുടെ മാതാവും ദളിത് അവകാശപോരാളിയുമായ രാധിക വെമുല. ആൾ ഇന്ത്യ ദളിത് മഹിളാ അധികാർ മഞ്ചും പൂനെ സാവിത്രി ഭായി ഫൂലെ സർവകലാശാലയും സംഘടിപ്പിച്ച ” ദളിത് വുമൺ സ്‌പീക് ഔട്ട് ” പരിപാടിയുടെ ഉദ്‌ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാധിക വെമുല.


ബ്രാഹ്മണിസത്തിനെതിരെ മ്യൂസിക്കൽ കലാപവുമായി വില്ലുവണ്ടി മെറ്റൽ ബാൻഡ്

”ഈ നാട് നമ്മുടേതാണ്. അത് നാം തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിനുള്ള ഒരു ഉണർത്തുപാട്ടാണ്‌ വില്ലുവണ്ടി. ഇതിനു നിങ്ങളുടെ , പ്രത്യേകിച്ച് യുവജനതയുടെ പിന്തുണ ഞങ്ങൾ തേടുകയാണ്. നാഗ്‌പൂരിൽ ബാബാസാഹിബ് അംബേദ്‌കർ ലക്ഷകണക്കിന് പേരെ സംഘടിപ്പിച്ചു ഒരുമിച്ച ദീക്ഷഭൂമിയിൽ അംബേദ്കറുടെ കറുത്ത കോട്ടിട്ട് ജനലക്ഷങ്ങളെ സാക്ഷിനിർത്തി ഒരു മ്യൂസിക്ക് പെർഫോമൻസ് , അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ” മഹാരാജാസ് കോളേജ് ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി കൂടിയായ സേതു മക്തൂബ് മീഡിയയോട് പറയുന്നു.


പ്രതിരോധത്തിന് അതിന്റേതായ ഭാഷയുണ്ട്. ഹാരിസ് മാഷിന്റെ പ്രസംഗം (പുനപ്രസിദ്ധീകരണം)

എം ജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലറ്റേഴ്സ് ഡയറക്ടറായിരുന്നു അന്തരിച്ച ഡോക്ടര്‍ വി സി ഹാരിസ് . 59 വയസായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് 11 മണിയോടെയാണ് അന്തരിച്ചത്


‘ജാതീയതയാണ് രാജ്യദ്രോഹം’. അംബേദ്കറെ സ്മരിച്ച് അമര്‍ത്യാസെന്‍

” ജാതീയതയാണ് ദേശവിരുദ്ധം. എന്തെന്നാല്‍ അത് രാജ്യനിവാസികളെ തമ്മില്‍ ഭിന്നിപ്പിക്കും. ദേശത്തിനുള്ളിലെ എല്ലാ വിവേചനങ്ങളും അവസാനിക്കുമ്പോഴേ ദേശീയത അര്‍ത്ഥവത്താവൂ”. അമര്‍ത്യാ സെന്‍ പറഞ്ഞു.