ഹൈദരാബാദ് വിദ്യർത്ഥിയൂണിയൻ : ബ്രാഹ്മണരാഷ്ട്രീയത്തിനെതിരെ ദലിത് മുസ്ലിം ബഹുജൻ സഖ്യം
രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയുടെയും, നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമാ നഫീസയുടേയും ഫാഷിസ്റ്റ് വിരുദ്ധ ചെറുത്തു നിൽപ്പും, ധൈര്യവുമാണ് തങ്ങളുടെ പ്രചോദനമെന്ന് യു.ഡി.എ പാനലിലെ ദലിത്, മുസ്ലിം വനിതാ സ്ഥാനാർത്ഥികൾ പ്രത്യാശ പ്രകടിപ്പിക്കുന്നു. അവ പകർന്ന് നൽകുന്ന രാഷ്ട്രീയത്തിന്, ബഹുജൻ ഐക്യത്തിന്, വിജയം കാണാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ..