https://maktoobmedia.com/

Bihar

സവർണജാതി: കനയ്യ കുമാറിന് സീറ്റ് നൽകാൻ വിസ്സമ്മതിച്ച് ലാലുപ്രസാദ് യാദവ്

ഉയര്‍ന്ന ജാതിയായ ഭൂമിഹാര്‍ വിഭാഗക്കാരനായ കനയ്യകുമാറിന് ദലിത് ബഹുജൻ വിഭാഗങ്ങളിലുള്ള തങ്ങളുടെ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ലാലു പ്രസാദ് യാദവിന്റെ വിലയിരുത്തൽ.


മോദിയെക്കാളും ജനപ്രിയൻ രാഹുൽ; ബിജെപിയിൽ നിന്ന് രാജിവെച്ച് മുൻ എംപി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ ബിജെപിയ്ക്ക് തിരിച്ചടിയായി മുതിർന്ന നേതാവ് പാർട്ടി വിട്ടു. ബിജെപി മുൻ എംപിയും മുതിർന്ന നേതാവുമായ ഉദയ് സിംഗാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.


ലാലു പ്രസാദ് യാദവ്: ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പേടിസ്വപ്‌നം

മുഖ്യധാരാ മാധ്യമങ്ങളും, സവർണ്ണ പ്രസിദ്ധീകരണങ്ങളും ‘കാട്ടുഭരണം നടത്തുന്ന ഭരണാധികാരി’ എന്ന രീതിയിൽ അവതരിപ്പിച്ചിരുന്ന ലാലു പ്രസാദ് യാദവ് എങ്ങനെയാണു
ബീഹാറിലെ അധസ്ഥിത വിഭാഗത്തിൻ്റെയും, പിന്നാക്ക വിഭാഗങ്ങളുടെയും, മുസ്ലിം ന്യൂനപക്ഷത്തിൻ്റെയും പകരക്കാരനില്ലാത്ത നേതാവായി മാറിയത്?, ലാലു പ്രസാദിൻ്റെ അസാന്നിധ്യം മതേതര രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന ശൂന്യത എത്രത്തോളമാണ്?


ബീഹാറില്‍ റോഡിനു നടുവില്‍ ജാതി മതില്‍

ബീഹാറിലെ മുസാഫര്‍പുരിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ ജാതിവിവേചനം. ഹവേലി പഞ്ചായത്തിലെ ദാമോദര്‍പുരി ഗ്രാമത്തിലാണ് ഷെയ്ഖ്, അന്‍സാരി എന്നീ രണ്ടു വിഭാഗം മുസ്ലിംങ്ങള്‍ക്കിടയില്‍ വേര്‍തിരിവിന്റെ മതില്‍ ഉയര്‍ന്നത്.ഇരുവിഭാഗങ്ങളുടെയും വീടുകളെ വേര്‍തിരിക്കുന്ന ഗ്രാമത്തിലെ റോഡിന്റെ നടുവിലൂടെയാണ് മതില്‍ പണി കഴിപ്പിച്ചിരിക്കുന്നത്.


‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ ലാലു അണിനിരത്തിയത് 20 ലക്ഷം പേരെ

ഒരു ‘മുഖ’ത്തിനും ബീഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് ജനസാഗരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തു


ബീഹാര്‍: പ്രളയം ദുരിതത്തിലാക്കിയത് ഒരുകോടി പേരെ

ബിഹാറിനെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. പതിമൂന്നു ജില്ലകളിലായി ഒരു കോടി പേരെയാണ് പ്രളയം വലച്ചത്. നേപ്പാളിലെയും ബിഹാറിന്റെ വടക്കന്‍ജില്ലകളിലെയും കനത്തമഴയാണ് വെള്ളപ്പൊക്കത്തിന് വഴിവച്ചത്. ബിഹാറിലെ പല നദികളും കര കവിഞ്ഞൊഴുകുകയാണ്.


ബീഹാറില്‍ ഇനി അറവുശാലകള്‍ വേണ്ട. നിതീഷിന്റെ ആദ്യദിനം

2015 തെരഞ്ഞെടുപ്പില്‍ മോഡിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ നടന്ന പ്രചാരണത്തില്‍ ബിജെപി ബീഫ് വിഷയം മുന്നില്‍വെച്ചിരുന്നു. അന്ന് എതിര്‍ചേരിയിലായിരുന്ന നിതീഷ് കുമാര്‍ ഇതിനെതിരെ നിലപാടെടുത്തു


അന്തസോടെ ലാലുവിനൊപ്പം

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ആത്മാർഥയുള്ള ഒരാളുണ്ടെങ്കിൽ അത് ലാലു പ്രസാദ് യാദവ് ആണ്. സീതാറാം യെച്ചൂരി പോലും അക്കാര്യത്തിൽ അദ്ദേഹത്തിന് പിന്നിലേ വരൂ. നിർണായക ഘട്ടങ്ങളിലൊകെ തിരിഞ്ഞു കുത്താറുള്ള ബദ്ധവൈരിയായ നിതീഷിനെ കൂട്ടാൻ പോലും ലാലു മുതിർന്നതും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മുഖ്യമന്ത്രി പദം നിതീഷിന് കൊടുത്തതും ബി.ജെ.പിയെ അകറ്റി നിർത്തണമെന്ന വാശി കൊണ്ടായിരുന്നു.


രണ്ട് ദലിത് സഹോദരങ്ങളെ തല്ലിക്കൊന്നു. കള്ളന്‍മാരെന്ന് ആക്രോശം

സൗത്ത് ബീഹാറില്‍ പറസിയ ഗ്രാമത്തില്‍ കള്ളന്‍മാരെന്ന് ആക്രോശിച്ച് രണ്ട് ദലിത് സഹോദരങ്ങളെ അക്രമകാരികളായ ജനക്കൂട്ടം തല്ലിക്കൊന്നു. ദലിത് സമുദായത്തില്‍ തന്നെ സാമൂഹികമായും സാമ്പത്തികമായും ഏറെ വിവേചനങ്ങള്‍ അനുഭവിക്കുന്ന ‘മഹാദലിത്’ വിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ട സഹോദരങ്ങള്‍


ആധാറില്ല. ഇനി ഉച്ചക്കഞ്ഞിയും തരാതിരിക്കുമോ? ബിഹാറിലെ കുട്ടികൾ ചോദിക്കുന്നു

” ഞങ്ങൾ പലപ്പോഴും ഉച്ചക്ക് കാര്യമായ ഭക്ഷണം ഉണ്ടാക്കാറില്ല. കുട്ടികൾക്ക് സ്‌കൂളിൽ നിന്നും ഭക്ഷണം കിട്ടുമല്ലോ ” ലക്ഷ്മി തന്റെ പ്രയാസാവസ്ഥ വിശദീകരിച്ചു. ”അവർ ഇടക്കിടക്ക് ചില കാർഡുകൾ എടുക്കാൻ പറയും എന്നല്ലാതെ അവ കൊണ്ടുള്ള ഒരു ഗുണവും തങ്ങളുടെ ഈ ചെറിയ കൂരകളിൽ എത്താറില്ല ” ജഗദീഷ് മക്തൂബ് മീഡിയ പ്രതിനിധിയോട് പറഞ്ഞു.