Casteism in India

അംബേദ്‌കർ കോളനിയിൽ അയിത്തവിരുദ്ധസമരം നയിച്ച ശിവരാജന് വെട്ട്. സിപിഎം മുൻപകയെന്ന് ആരോപണം

പാലക്കാട് ജില്ലയിൽ സിപിഎം പ്രവർത്തകരും കോൺഗ്രസ്സ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അംബേദ്‌കർ കോളനിയിലെ അയിത്തവിരുദ്ധ സമരം നയിച്ച ആക്ടിവിസ്റ്റുകൾക്ക് ഗുരുതര പരിക്ക്. കോൺഗ്രസ്സ് പ്രവർത്തകരാണെങ്കിലും ഇവരെ കോളനിയിൽ പോയി തേടിപ്പിടിച്ചു ആക്രമിച്ചതിൽ മുൻവൈരാഗ്യം ഉണ്ടെന്നാണ്…


മോദി ഇന്ത്യയിലെ ഹിന്ദുത്വആക്രമണങ്ങൾ: ആനന്ദ് പട്‌വർദ്ധന്റെ ഡോകുമെന്ററി ‘റീസൺ’ യൂടൂബിൽ

2018 ൽ സെപ്തംബറിൽ ചിത്രീകരണം അവസാനിച്ച ഡോകുമെന്ററി നിരവധി അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ പ്രദർശിപ്പിക്കുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. 2018 ഒക്ടോബറിൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ദീർഘ-ഡോകുമെന്ററിക്കുള്ള പുരസ്‌കാരം റീസണിന് ലഭിച്ചിരുന്നു.


കേരള പോലീസ് ഒരു ദലിത് വിദ്യാർത്ഥിയോട് ചെയ്യുന്നത്

കാലടി പോലീസ് സ്റ്റേഷനിൽ വെച്ച് ‘ദിശ’യുടെ പ്രസിഡണ്ടും കാലടി സർവകലാശാല വിദ്യാർത്ഥിയുമായ ദിനു വെയിലിന് നേരെ പോലീസ് കയ്യേറ്റവും ഭീഷണിയും. യാതൊരു കാരണങ്ങളുമില്ലാതെ ദിനുവിനെ പോലീസ് പിടിച്ചുവെക്കുകയും ജാതീയപരമായി അധിക്ഷേപിക്കുകയുമായിരുന്നു. അന്വേഷണങ്ങളോട് എല്ലാ അർത്ഥത്തിലും സഹകരിക്കാമെന്ന് ദിനു പറഞ്ഞെങ്കിലും പോലീസ് ഭീഷണി തുടരുകയാണ് ചെയ്‌തത്‌.


കമ്മ്യൂണിസം ഉള്ളിൽ പോലും ഇല്ലാത്തവരാണ്‌ സിപിഎം: മൂന്നാർ തൊഴിലാളിനേതാവ് ഗോമതി

തോട്ടം തൊഴിലാളികളോടുള്ള സർക്കാർ സമീപനങ്ങൾ, കമ്മ്യൂണിസം, കോൺഗ്രസ്സ്, മോഡി ഭരണകൂടം, ജാതി തുടങ്ങിയ വിഷയങ്ങളിൽ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി നിയോജകമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ഗോമതി മക്തൂബ് മീഡിയ പൊളിറ്റിക്കൽ എഡിറ്റർ നൗഫൽ അറളട്ക്കയുമായി സംസാരിക്കുന്നു.


നീതി തേടി സതീഷിൻ്റെ കുടുംബം: ആദിവാസി വിദ്യാർത്ഥികളോട് കേരളം ചെയ്യുന്നത്

നിലമ്പൂർ ഇന്ദിരാഗാന്ധി സ്മാരക മാതൃകാ വിദ്യാലയത്തിലെ സതീഷ് എന്ന ആദിവാസി വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ദിശ കേരളയുടെ നേതൃത്വത്തിൽ സ്‌കൂളും പ്രദേശവും സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്:


അഭിമുഖം/ സോണിസോറി: ആദിവാസികുട്ടികൾക്കായുള്ള സ്‌കൂളുകളിലെ ഭരണകൂടപദ്ധതികൾ

എന്തിനാണ് ഭരണകൂടങ്ങൾ ആദിവാസികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നതിനെക്കുറിച്ച് സോണിസോറി മാധ്യമപ്രവർത്തക ദിൽനാസ് ബോഗിയോട് സംസാരിക്കുന്നു.


ഈ രാജ്യത്തെ എഡിറ്റർമാരുടെയെല്ലാം മുതലാളി അമിത് ഷാ: തേജസ്വി യാദവ്

സാമൂഹ്യനീതി ലക്ഷ്യം വെച്ചുള്ള സംവരണത്തെ അട്ടിമറിക്കാൻ മുന്നാക്കവിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സാമ്പത്തികസംവരണം എന്ന ആശയവുമായി മുന്നോട്ട് നീങ്ങുന്ന ബിജെപി ഗവണ്മെന്റിനെതിരെ രൂക്ഷവിമർശനവുമായി ദലിത് ബഹുജൻ മുസ്‌ലിം രാഷ്ട്രീയനേതാക്കൾ.


ഇനിയൊരു രോഹിത് ഉണ്ടാവാതിരിക്കാനാണ് പോരാട്ടം: രോഹിതിൻ്റെ സഹോദരൻ രാജവെമുല

രോഹിത് എൻ്റെ പ്രചോദനമായിരുന്നു. കുടുംബത്തിൽ ഞങ്ങളുടെ തലമുറയിൽ PhD തലത്തിൽ എത്തിയ ആദ്യത്തെ ആൾ. എന്നാൽ ഇവിടെയുള്ള ജാതിവിവേചനം മൂലം ഞങ്ങൾക്ക് അവനെ നഷ്ടപ്പെട്ടു. ആർഎസ്എസ്, ബിജെപി, എബിവിപി തുടങ്ങി ഇവിടത്തെ കമ്മാ റെഡ്‌ഡി രാഷ്ട്രീയം വരെ അതിനു കാരണക്കാരാണ്.


സാമ്പത്തികസംവരണം: ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിൽ ആയിരത്തോളം സീറ്റുകൾ വർധിപ്പിക്കും

പുതിയ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.ഐ.ടി , എൻ.ഐ.ടി, കേന്ദ്ര സർവ്വകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പുതിയ സംവരണ നിയമ പ്രകാരമായിരിക്കും പ്രവേശനം നടത്തുക.


‘അയാം സോറി അയ്യപ്പാ നാന്‍ ഉള്ള വന്താ എന്നാപ്പാ’: തമിഴ്‌നാട്ടിൽ നിന്നും പാ രഞ്ജിത്തും കൂട്ടരും

പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ‘കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്‍ഡ്’ ആണ് പാട്ട് പാടി ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.