Congress

ഇന്ത്യൻ മാധ്യമങ്ങൾ ബിജെപിയുടെ വിജയത്തിന് കാരണമാകുന്നതെങ്ങനെ?

കഴിഞ്ഞ 5 വർഷമായി ഇന്ത്യൻ മാധ്യമങ്ങൾക്ക്, ഭരണപക്ഷത്തെയും അതിൻ്റെ നേതാക്കളെയും കവർ ചെയ്യുന്നതിൽ മുമ്പെങ്ങും സംഭവിക്കാത്ത വിധം സത്യസന്ധത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നുണ്ട്. ഈ മാറ്റത്തിൻ്റെ ഫലം 2019ലെ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്നത് തീർച്ചയാണ്.


പ്രതിപക്ഷത്തെ നയിക്കേണ്ടത് കോൺഗ്രസ്സെന്നു ഡി.എം.കെയും ആർ.ജെ.ഡിയും

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രതിപക്ഷ കക്ഷികൾക്കിടയിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും സ്വീകാര്യത വർധിക്കുന്നു. പ്രതിപക്ഷത്തെ നയിക്കാൻ ഏറ്റവും അനുയോജ്യമായ പാർട്ടി കോൺഗ്രസ്സാണ് അഭിപ്രായപെട്ട് രണ്ടു പ്രധാന പ്രതിപക്ഷ കക്ഷികളാണ് രംഗത്തു എത്തിയിരിക്കുന്നത്.


ബർക്ക ദത്തും കരൺ ഥാപ്പറും അവതാരകർ. കോൺഗ്രസ്സ് ന്യൂസ് ചാനൽ ജനുവരി 26 ന്

ഇന്ത്യൻ ടെലിവിഷൻ മീഡിയ രംഗത്തെ അതികായകരായ കരൺ ഥാപ്പറും ബർക്ക ദത്തും പ്രധാന അവതാരകരാവുന്ന ന്യൂസ് ചാനൽ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ.


രാഷ്ട്രീയപാർട്ടി സംഭാവന: 93 ശതമാനവും ലഭിച്ചത് ബിജെപിക്ക്

സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾ‌ക്ക് ലഭിച്ച ആകെ സംഭാവനയുടെ 93 ശതമാനവും ലഭിച്ചത് ബിജെപിക്ക്. 20,000 രൂപക്ക് മുകളിലുള്ള സംഭാവനകൾ മാത്രം പരിഗണിച്ചുള്ള കണക്കാണിത്.


ഉത്തര്‍പ്രദേശില്‍ 80 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും യുപിസിസി അധ്യക്ഷന്‍ രാജ് ബബ്ബറും മറ്റു മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ലക്‌നൗവില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.


എസ്‌പി-ബിഎസ്‌പി സഖ്യം ഉത്തർപ്രദേശ് ആഗ്രഹിച്ചത്: യുപിയിലെ വിദ്യാർഥികൾ പറയുന്നു

ഉത്തർപ്രദേശ് സ്വദേശികളായ വിദ്യാർത്ഥികളുമായി മക്തൂബ് മീഡിയ പ്രതിനിധികൾ നടത്തിയ സംഭാഷണത്തിൽ നിന്നും:


ബിജെപിയെ നേരിടാന്‍ ബിഎസ്പി-എസ്പി സഖ്യം. നാളെ മായാവതിയും അഖിലേഷും സംയുക്ത പത്രസമ്മേളനം

സഖ്യ പ്രഖ്യാപനം നടത്തും എന്ന പ്രതീക്ഷയോടെ എല്ലാ നിരീക്ഷകരും ശ്രദ്ധിക്കുന്നത് നാളെ നടക്കുന്ന സംയുക്ത പത്ര സമ്മേളനത്തെയാണ്.


ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അപ്‌സര റെഡ്‌ഡി കോൺഗ്രസ് ദേശീയ ഭാരവാഹി

കോൺഗ്രസ് പാർട്ടിയുടെ ദേശീയ ഭാരവാഹിത്വത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ നേതാവ്. മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ആയാണ് മാധ്യമ പ്രവർത്തക കൂടിയായ അപ്‌സര റെഡ്‌ഡിയെ രാഹുൽ ഗാന്ധി നിയമിച്ചത്.


സവർണരുടെ നഷ്‌ടപ്രതാപത്തെക്കുറിച്ചു എല്ലാർക്കും ഒരേ ശബ്‌ദം. ഇ.ടി ക്ക് വേണ്ടി പ്രവർത്തിച്ചതിൽ അഭിമാനമെന്നു ബൽറാം

മുന്നോക്ക സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണച്ച കോൺഗ്രസ്സും സിപിഎമ്മുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിമർശിക്കുകയായിരുന്നു ബൽറാം.


‘ഞങ്ങളുടെ ചാനൽ ബഹിഷ്‌കരിക്കുന്നത് നിർത്തണം’. രാഹുൽ ഗാന്ധിക്ക് കത്തെഴുതി സീ ന്യൂസ്

ദേശീയ തലത്തിൽ കോൺഗ്രസ് സഖ്യം കൂടുതൽ ശക്തമായി വരുന്ന സാഹചര്യത്തിൽ തങ്ങളുടെ ചാനലിന് മേൽ കോൺഗ്രസ്സ് തുടരുന്ന ചാനൽ ബഹിഷ്ക്കരണം അവസാനിപ്പിക്കണം എന്ന് രാഹുൽ ഗാന്ധിക്ക് കത്തെഴുതി ചാനൽ മാനേജ്‌മന്റ്.