Dileep


സ്‌ത്രീപീഡനം മുന്നണി പ്രകടനപത്രികക്ക് എതിരല്ലെന്ന് കാനം രാജേന്ദ്രൻ

” ഇല്ല . അങ്ങനെയില്ല. അത് ഞങ്ങളുടെ മുന്നണിയുടെ പ്രകടനപത്രികയിൽ ഉള്ള കാര്യത്തിനെ ലംഘിച്ചാലല്ലേ ഉള്ളൂ.. സ്‌ത്രീ പീഡനമൊന്നും അതിനകത്ത് പെടുന്നില്ലല്ലോ. ” നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ സംരക്ഷിക്കുന്ന ‘അമ്മ’യിൽ നിന്നും ഇടത് ജനപ്രതിനിധികൾ രാജിവെക്കേണ്ടതില്ലേ എന്ന ചോദ്യത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി.


‘നീതിയിൽ വിശ്വസിക്കുന്നു. പോരാട്ടം തുടരും.’ അമ്മയിൽ നിന്ന് രാജിവെച്ച് താരങ്ങൾ

ആക്രമിക്കപ്പെട്ട താരത്തിന് പിന്തുണ നല്‍കി രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ തുടങ്ങിയവരും രാജിവെച്ചു. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംരക്ഷിക്കുന്ന അമ്മയില്‍ ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് രാജി പ്രഖ്യാപനം.


സിനിമ കുത്തകകൾ കയ്യടക്കിയിരുന്ന കാലം കഴിഞ്ഞെന്ന് ഓർക്കണം. ‘അമ്മ’യോട് റിമ

നിങ്ങളിപ്പോള്‍ എടുക്കുന്ന നിലപാടിന്റെ പേരില്‍ ഭാവിയില്‍ അവസരം നഷ്ടപ്പെടുമെന്ന് ഭയമുണ്ടോ എന്ന ചോദ്യത്തിന് അതില്‍ ഭയമില്ലെന്നും സിനിമ ചില കുത്തകകള്‍ കൈയ്യടക്കിയിരുന്ന കാലം കഴിഞ്ഞെന്നും റിമ പറഞ്ഞു.


ദിലീപേട്ടന്‍ പാവാടാ കാമ്പയിനും സെബാസ്റ്റ്യന്‍ പോളിന്റെ ആകുലതകളും

വഴുതിപ്പോകാൻ പറ്റാത്ത കുറ്റപത്രം തയാറാക്കുന്നതിൽ പൊലീസിന് സംഭവിക്കുന്ന വീഴ്ച നമ്മുടെ അവൾക്കൊപ്പം ഹാഷ് ടാഗുകളെ നിർവീര്യമാക്കിക്കളയും. ദിലീപേട്ടൻ പാവാടാ കാമ്പെയിൻ നിന്ദ്യമായ വിജയം നേടുകയും ചെയ്യും. കേരളം ഇന്നുവരെ കണ്ടതിൽ ഏറ്റവും നീചമായ പെണ്ണാക്രമണത്തിലെ കുറ്റക്കാർ മാന്യത നേടി പുറത്തു വരുന്നത് കുറച്ചൊന്നുമല്ല മാനക്കേടുണ്ടാക്കുക.


എന്തിനാണ് ബിപി മൊയ്തീൻ സേവാമന്ദിർ ആ 30 ലക്ഷം തിരിച്ചുകൊടുക്കുന്നത്?

ദിലീപ് തെറ്റുകാരനോ അല്ലയോ എന്നതൊന്നുമല്ല. ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്നുമല്ല. തെറ്റിനെ തള്ളിപ്പറയുകയും ചെയ്തതിന്റെ പ്രതിഫലം കിട്ടുകയും വേണം. എന്തുമാവട്ടെ, സഹായിക്കേണ്ട നേരത്ത് സഹായിക്കാൻ അദ്ദേഹമുണ്ടായിരുന്നു. മുപ്പത് ലക്ഷം അത്ര ചെറിയ തുകയൊന്നുമല്ലല്ലോ. ‘എന്ന് നിന്റെ മൊയ്‌ദീൻ’ തരംഗമായി സ്വീകരണവേദികളിൽ നിന്ന് വേദികളിലേക്ക് താരങ്ങളും സംവിധായകനും ഓടി നടക്കുമ്പോഴാണ്, അവർ മറന്ന “മൊയ്ദീന്റെ സ്വപ്നത്തിനു” പുതുജീവൻ പകരണം എന്ന സ്വാന്തനവുമായി ദിലീപെത്തിയത്.


‘ഞാന്‍ ദിലീപിനൊപ്പമില്ല , എതിരെയും .’

ഇത് ദിലീപോ അയാളുടെ സിനിമാക്കാരോ മാത്രം ചെയുന്നതല്ല. ഇതൊക്കെ വളരെ അധികം സോകോള്‍ഡ് ജനം തന്നെ ചെയുന്നെ ഉള്ളൂ. അവര്‍ക്ക് ആരോപിക്കാന്‍ ഒരു ദിലീപ് ഉണ്ടെന്നെ ഉള്ളു , ഈ കയടി ഒക്കെ കിട്ടുന്നത് തന്നെ തെളിവ് .


അച്ഛൻമാരുടെ ‘അമ്മ’യോട് ചില ചോദ്യങ്ങൾ ബാക്കിയാണ്

സഹപ്രവർത്തക ആക്രമിക്കപ്പെട്ട കാര്യം ചർച്ച ചെയ്യപ്പെടേണ്ട വിഷയമായി പോലും തോന്നാത്ത ഒരു സംഘടനയുടെ ജനാധിപത്യ ബോധം എന്താണ്