https://maktoobmedia.com/

Election 2019

മാൾഡയിലെ മുസ്‌ലിംകൾ കോൺഗ്രസിനെ കൈവിടുമോ?

ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് പശ്ചിമ ബാഗാളിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മാൾഡ. ചണം, സിൽക്ക് തുടങ്ങിയ ഉൽപ്പങ്ങൾക്ക് പേരുകേട്ട മാൾഡയിൽ പക്ഷെ 65 ശതമാനം ജനങ്ങളും തൊഴിൽരഹിതരാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയും തൃണമൂൽ കോൺഗ്രസ്സും ബാഗാളിൽ സ്വാധീനം ഉണ്ടാക്കിയപ്പോഴും മാൾഡ കോൺഗ്രസ് കോട്ടയായി തന്നെ നിലനിന്നു.


തമിഴ്‌നാട്ടിലെ രാമനാഥപുരം: ബി.ജെ.പിയും മുസ്‌ലിം ലീഗും നേർക്കുനേർ

തമിഴ്‌നാട്ടിലെ രാമനാഥപുരം ലോക്‌സഭ മണ്ഡലത്തിൽ ബി.ജെ.പി-എ.ഡി.എം.കെ സഖ്യത്തെ പരാജയപ്പെടുത്താൻ ഡി.എം.കെ സഖ്യ സ്ഥാനാർഥിയായി മുസ്‌ലിം ലീഗ് നേതാവ് നവാസ് ഗനി.


വിശ്വാസങ്ങളെ ഉൾക്കൊള്ളാൻ ഇടതുപക്ഷം തയ്യാറാവണം: എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം എംപിയും ആർഎസ്‌പി നേതാവുമായ എൻ.കെ പ്രേമചന്ദ്രൻ ലോക്‌സഭയിലെ ശ്രദ്ധേയമായ ഇടപെടലുകളാൽ മികച്ച പാര്ലമെന്റേറിയൻ എന്ന വിശേഷണത്തിന് അർഹമായ വ്യക്തിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പും ആർഎസ്‌പിയും, ദേശീയ രാഷ്ട്രീയം, യുപിഎയുടെ സാധ്യതകൾ, ഇടതുപക്ഷം, ശബരിമല തുടങ്ങിയ…ഈ രാജ്യം എല്ലാവരുടേതുമാണ്. അധികാരത്തിലെ തുല്യപങ്കാളിത്തം മുഖ്യപരിഗണന: പി.കെ ബിജു

പി.കെ ബിജു ഇടതുപക്ഷവും ലോക്സഭാ തെരഞ്ഞെടുപ്പും, കോൺഗ്രസുമായുള്ള സമീപനം, സംവരണം, സിപിഐഎമ്മും ദലിത് രാഷ്ട്രീയവും തുടങ്ങിയ വിഷയങ്ങളിൽ മക്തൂബ് മീഡിയ പൊളിറ്റിക്കൽ എഡിറ്റർ നൗഫൽ അറളട്ക്കയുമായി സംസാരിക്കുന്നു


ഞങ്ങൾ ഒരു വലിയ പ്രതീക്ഷകളുടെ പ്രതിനിധികളാണ്: ഇ.ടി. മുഹമ്മദ് ബഷീർ

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ സാഹചര്യത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ, നരേന്ദ്രമോദി സർക്കാറും ഹിന്ദുദേശീയതയും, ഉത്തരേന്ത്യൻ മുസ്‌ലിംകളും രാഷ്ട്രീയ പാർട്ടികളും, കേരള രാഷ്ട്രീയം, ലീഗിന്റെ മൂന്നാം സീറ്റ് തുടങ്ങിയ വിഷയങ്ങളിൽ ന്യൂഡൽഹി ജാമിഅ മില്ലിയ സർവകലാശാല ഗവേഷകവിദ്യാർത്ഥി ത്വയ്യിബ് റജബുമായി ഇ.ടി മുഹമ്മദ് ബഷീറിന്റെ സംഭാഷണം:


സവർണജാതി: കനയ്യ കുമാറിന് സീറ്റ് നൽകാൻ വിസ്സമ്മതിച്ച് ലാലുപ്രസാദ് യാദവ്

ഉയര്‍ന്ന ജാതിയായ ഭൂമിഹാര്‍ വിഭാഗക്കാരനായ കനയ്യകുമാറിന് ദലിത് ബഹുജൻ വിഭാഗങ്ങളിലുള്ള തങ്ങളുടെ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ലാലു പ്രസാദ് യാദവിന്റെ വിലയിരുത്തൽ.


കാസർഗോഡ്: നിലനിർത്താൻ ഇടത്. പ്രതീക്ഷകളുമായി കോൺഗ്രസ്സ്

വൈവിധ്യങ്ങളുടെ സംഗമഭൂമിയാണ് കാസർഗോഡ്. സാംസ്കാരികവും ചരിത്രപരവുമായ ഒട്ടേറെ സവിശേഷതകളുള്ള നാട്. സംസ്ഥാന ഗവണ്മെന്റുകളും ദേശീയ ഗവണ്മെന്റുകളും കാസർഗോഡിനെയും അതിന്റെ വ്യത്യസ്തതകളെയും അത്ര പ്രാധാന്യത്തോടെ പരിഗണിക്കുന്നില്ല എന്ന വസ്‌തുതയും നിലനിൽക്കുന്നുണ്ട്.


കാനറ: കാവിപുതക്കുന്ന തീരദേശങ്ങൾ

ദക്ഷിണേന്ത്യയിൽ ഹിന്ദുത്വ സംഘടനകൾക്ക് ഏറ്റവും കൂടുതൽ വേരോട്ടമുള്ള പ്രദേശങ്ങളാണ് ഉഡുപ്പി, ഉത്തര കർണാടക, ദക്ഷിണ കർണാടക എന്നീ മൂന്നു തീരദേശ ജില്ലകൾ. കർണാടകയുടെ വാണിജ്യ തലസ്ഥാനവും തുറമുഖ നഗരവുമായ മംഗലാപുരം, ഹിന്ദു ആരാധനാലയങ്ങൾക്ക് പേരുകേട്ട ഉഡുപ്പി, മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഭട്ക്കൽ തുടങ്ങിയവയൊക്കെ കാനറ എന്നറിയപ്പെടുന്ന കർണാടകയുടെ തീരദേശ മേഖലയുടെ ഭാഗമാണ്.


ഇന്ത്യന്‍ ആക്രമണം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആര്‍എസ്എസ് ശ്രമമെന്ന് കോടിയേരി

പാക്കിസ്ഥാനിലെ ഇന്ത്യൻ ആക്രമണം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ബിജെപി, ആർഎസ്എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.