https://maktoobmedia.com/

India

ഹിന്ദുമതവിശ്വാസികളെ അധിക്ഷേപിച്ചു- പാകിസ്ഥാനില്‍ മന്ത്രിയെ പുറത്താക്കി

ന്യൂനപക്ഷമായ ഹിന്ദുമതവിശ്വാസികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതിന്റെ പേരില്‍ പാക്കിസ്ഥാനില്‍ മന്ത്രിയെ പുറത്താക്കി. പഞ്ചാബ് പ്രവിശ്യയിലെ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി ഫയ്യാസ് ചോഹാനെയാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്.


നിങ്ങളെന്തുകൊണ്ടാണ് കാശ്‌മീരിനെക്കുറിച്ച് സംസാരിക്കാത്തത്?

അന്താരാഷ്ട്ര നിയമനങ്ങൾ പാലിക്കപ്പെടണം എന്നു കൂടെയുണ്ടെങ്കിൽ സ്വയം നിർണയവകാശത്തിനുള്ള ജനഹിത പരിശോധന ഐക്യരാഷ്ട്ര സഭ അവിടെ നടപ്പിലാക്കണം. സ്വന്തം വിധി നിർണ്ണയിക്കാൻ കാശ്‌മീരികളെയും അനുവദിക്കേണ്ടതുണ്ട്.


ഇന്ത്യൻ ആക്രമണം: കൊല്ലപ്പെട്ടവരെത്ര? ഇന്ത്യൻ മാധ്യമങ്ങളിലെ കണക്കുകളിലെ വസ്‌തുതയെന്ത്?

കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമായും രണ്ടു രാജ്യങ്ങളുടെ അധികൃതരും പുറത്തുപറഞ്ഞിട്ടില്ലെന്നിരിക്കെ ദേശീയ മാധ്യമങ്ങളും മലയാള മാധ്യമങ്ങളും കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ എണ്ണം ഉറപ്പിച്ചു പറയുകയാണ്.


പാകിസ്ഥാനി പാസ്പോര്‍ട്ടുള്ള മലയാളി പ്രവാസിയുടെ കഥ

പികെ ഹാഷിമെന്ന മലയാളി ജനിച്ചത് കണ്ണൂരിലാണ്. എട്ടാം ക്ലാസ് വരെ പഠിച്ചതും ഇവിടെത്തന്നെ. പക്ഷേ പാസ്പോര്‍ട്ട് പാകിസ്ഥാനിയാണ്, ജീവിക്കുന്നത് പ്രവാസിയായി യുഎഇയിലും! പൗരത്വത്തിന്റെ നൂലാമാലകളില്‍പെട്ട് സ്വദേശത്തേക്ക് മടങ്ങാനാവാതെ പ്രയാസപ്പെടുന്ന എഴുപത്തിനാലു വയസ്സുള്ള ഈ കണ്ണൂരുകാരന്റെ ജീവിതം സിനിമാകഥകളെ വെല്ലുന്നതാണ്.


ഇന്ത്യ തങ്ങളെ കാണുന്നത് സംശയത്തോടെ: റോഹിങ്ക്യൻ അഭയാർത്ഥികൾ

2012 ൽ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചു ആസ്സാമിലെ ജയിലിലായ 7 റോഹിങ്ക്യൻ അഭയാർത്ഥികളെ 2018 ഒക്ടോബര് നാലിന് ഇന്ത്യ മ്യാന്മറിലേക്കു കയറ്റിഅയച്ചതോടു കൂടിയാണ് അഭയാർത്ഥികൾക്കിടയിൽ ഭീതി പടർന്നത്.


‘ഹലോ ചൈന ബൈബൈ ഇന്ത്യ’ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ച് മിസോറം

പൗരത്വ ബില്ലിന്റെ ഭേദഗതിക്കെതിരെ മിസോറാമിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച ആയിരക്കണക്കിന് യുവാക്കളുടെ കൈയിലുണ്ടായിരുന്ന ബാനറുകളിൽ ”ഹലോ ചൈന ,ബൈ ബൈ ഇന്ത്യ” മുദ്രാവാക്യങ്ങള്‍.


അജിത്ത് ഡോവൽ: ഹിന്ദു ദേശീയതയുടെ ജെയിംസ് ബോണ്ട്

നിലവിൽ ഇന്ത്യയിലെ ഏറ്റവും അധികാരമുള്ള ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും അടുപ്പക്കാരനുമായ അജിത്ത് ഡോവലിൻ്റെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രാധാന്യത്തെ വിലയിരുത്തുകയാണ് ഇവിടെ


ഗാന്ധി ‘വംശീയവാദി’: ഘാന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് റദ്ദാക്കി ഇന്ത്യ

ഘാന വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഗവൺമെന്റ് ഗാന്ധിയുടെ പേരിൽ നൽകുന്ന സ്കോളർഷിപ്പാണ് ഇന്ത്യ റദ്ദാക്കിയത്. 2000 ഘാന വിദ്യാർത്ഥികൾക്ക് ഈ നടപടിയിലൂടെ സ്‌കോളർഷിപ്പുകൾ നഷ്ടമാവുമെന്നു ഘാനയിലെ മാധ്യമമായ ന്യൂസ് 7 പിഎം റിപ്പോർട് ചെയ്യുന്നു.


ബീഹാറില്‍ റോഡിനു നടുവില്‍ ജാതി മതില്‍

ബീഹാറിലെ മുസാഫര്‍പുരിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ ജാതിവിവേചനം. ഹവേലി പഞ്ചായത്തിലെ ദാമോദര്‍പുരി ഗ്രാമത്തിലാണ് ഷെയ്ഖ്, അന്‍സാരി എന്നീ രണ്ടു വിഭാഗം മുസ്ലിംങ്ങള്‍ക്കിടയില്‍ വേര്‍തിരിവിന്റെ മതില്‍ ഉയര്‍ന്നത്.ഇരുവിഭാഗങ്ങളുടെയും വീടുകളെ വേര്‍തിരിക്കുന്ന ഗ്രാമത്തിലെ റോഡിന്റെ നടുവിലൂടെയാണ് മതില്‍ പണി കഴിപ്പിച്ചിരിക്കുന്നത്.


പ്രതിമയേക്കാൾ വിലയുള്ളതാണ് മനുഷ്യർ

182 അടിയെക്കാള്‍, ലോകത്തിലെ ഏറ്റവും വലുതെന്ന ഖ്യാതിയെക്കാള്‍, മുവ്വായിരം കോടിയെക്കാളൊക്കെ വലുതാണ്, ശ്രദ്ധയര്‍ഹിക്കുന്നതാണ് പത്തെഴുപതിനായിരം വരുന്ന മനുഷ്യരുടെ അതിജീവനത്തിനുള്ള പോരാട്ടം.