kerala

നിയമോളുമാർക്ക് നിഷേധിക്കപ്പെടുന്നത്: ഭിന്നശേഷി വിദ്യാർത്ഥികളോട് കേരളസർക്കാറുകൾ തുടരുന്ന അനീതി

നിയമോളെ പോലുള്ള ആയിരക്കണക്കിന് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സർക്കാർ നേരിട്ട് നടത്തുന്ന സ്പെഷ്യൽ സ്‌കൂളുകൾ ഉണ്ടോ എന്ന് ചോദിച്ചാൽ പേരിന് ഒന്നുണ്ട്. തിരുവനന്തപുരം പാങ്ങപ്പുറത്തുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌കൂൾ മാത്രം.


കേരള എംപിമാർ: ലോക്‌സഭയിലെ ഹാജർനില, ചോദ്യങ്ങൾ, സംവാദങ്ങൾ…

164 ബില്ലുകൾ ശശി തരൂർ അവതരിപ്പിച്ചപ്പോൾ പത്ത് എംപിമാർ ഒരു ബില്ലും അവതരിപ്പിച്ചില്ല.
ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതും (628) ഹാജർ നിലയിൽ ഒന്നാമനും (94%) മുല്ലപ്പള്ളി രാമചന്ദ്രൻ.
ഏറ്റവും കൂടുതൽ സംവാദങ്ങളിൽ പങ്കെടുത്തത് പികെ ബിജു (315).


വയനാട്ടിലെ ‘കോണ്‍ഗ്രസ് വക്കീലാ’വാന്‍ ടി.സിദ്ധീഖ്

വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ പ്രധാനഭാഗങ്ങളെല്ലാം കോഴിക്കോട് ജില്ലയുടെ അതിരിനുള്ളിലാണ്. അവിടെ സിദ്ധീഖിനുള്ള ശക്തമായ പിന്തുണയും ശേഷമുള്ള മലപ്പുറം, വയനാട് ജില്ലകളിലെ പരിചയങ്ങളും സിദ്ധീഖിന്റെയും യുഡിഎഫിന്റെയും സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയിലുള്‍പ്പെട്ടതും രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരിലൊരാളായതുമെല്ലാം വ്യക്തിപരമായും സിദ്ധീഖിന് അനുകൂലമാവുന്നു.


കെ എ എസിൽ സംവരണ അട്ടിമറി ഉണ്ടാകില്ലെന്നു പ്രഖ്യാപിച്ചു ഇടത് സർക്കാർ

പ്രക്ഷോഭങ്ങൾക്കൊടുവിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ മുഴുവൻ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കാൻ ഇടത് സർക്കാർ തീരുമാനം.


മുന്നോക്ക ജാതികളിലെ പിന്നാക്കക്കാര്‍ക്ക് സംവരണവുമായി കേന്ദ്രസർക്കാർ. പിന്തുണച്ച് കേരളസർക്കാരും

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. എട്ട് ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കായിരിക്കും സംവരണം ലഭിക്കുക.


കെ.എ.എസ് സംവരണ അട്ടിമറി: മുസ്‌ലിം സംഘടനകൾ യോജിച്ച പോരാട്ടത്തിന് തയ്യാറെടുക്കുന്നു

സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ സംവരണം അട്ടിമറിക്കുന്നതിനെതിരെ യോജിച്ച പോരാട്ടത്തിന് കോഴിക്കോട്ട് ചേർന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു.


ശബരിമല പ്രവേശനവും സർക്കാരിന്റെ കീഴാള സ്നേഹവും

വിശാല-ഇൻക്ലൂസിവ് ഹിന്ദുവിനെ തന്നെയാണ് സർക്കാരും ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ ഇതിനെ ഒന്നാം സ്റ്റെപ് മാത്രമായിട്ടാണ് കാണുന്നതെങ്കിൽ ദളിത്-ബഹുജൻ ബുദ്ധിജീവികളും സാമൂഹിക പ്രവർത്തകരും കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിൽ (കെ എ എസ് ) സംവരണം നടപ്പിലാക്കാനുള്ള പ്രക്ഷോഭ പരിപാടികളിലേക്കാണ് കടക്കേണ്ടത്. കേരളത്തിലെ അരികുവൽക്കപ്പെട്ടവരുടെ വ്യാവഹാരിക കേന്ദ്രം ശബരിമലയല്ല തന്നെ. അതിനെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു പ്രക്ഷോഭവും ദീർഘകാലത്തിൽ കീഴാള ജന വിഭാഗങ്ങൾക്ക് ഉപകരിക്കുകയില്ല.


ശബരിമലയിൽ യുവതികൾ ദർശനം നടത്തി. സ്ഥിരീകരിച്ചു പോലീസും മുഖ്യമന്ത്രിയും

ശബരിമലയിൽ നേരത്തെ കയറാൻ ശ്രമിച്ച സ്ത്രീകളെ സംഘ് പരിവാർ പ്രവർത്തകർ നിരന്തരം ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അതിനെ തടുക്കാനും സ്ത്രീകൾക്ക് സംരക്ഷണം നൽകാനും തയ്യാറാവാതിരുന്ന കേരളപോലീസിനെതിരെയും വിമർശനങ്ങളുണ്ടായിരുന്നു.


620 കിലോമീറ്റർ. അരക്കോടി സ്ത്രീകൾ. ചരിത്രമായി വനിതാമതിൽ

നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ലക്ഷങ്ങൾ അണിനിരന്ന് വനിതാമതിൽ. സർക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തിലാണ് വനിതാ മതിലുയർത്തിയത്.


പ്രളയാനന്തര കേരളം; അതിജീവനത്തിൻ്റെ ഭാവിയും വർത്തമാനവും

നാം ചിത്രം വരക്കുന്ന കാൻവാസ് നമ്മുടെ മണ്ണിലാണ്. ഒരു മഹാദുരന്തത്തെ നേരിട്ട നമ്മുടെ മണ്ണിൽ ചവിട്ടി നിന്ന് വീണ്ടും നാം തുടരുന്നത് എല്ലാം കെട്ടിപ്പിടിക്കാനുള്ള തന്ത്രമാണെങ്കിൽ ദുരന്തങ്ങളിൽ നിന്നും പാഠമുൾക്കൊള്ളാത്ത സമൂഹമായിത്തീരും നാം.