https://maktoobmedia.com/

ldf

കാസർഗോഡ്: നിലനിർത്താൻ ഇടത്. പ്രതീക്ഷകളുമായി കോൺഗ്രസ്സ്

വൈവിധ്യങ്ങളുടെ സംഗമഭൂമിയാണ് കാസർഗോഡ്. സാംസ്കാരികവും ചരിത്രപരവുമായ ഒട്ടേറെ സവിശേഷതകളുള്ള നാട്. സംസ്ഥാന ഗവണ്മെന്റുകളും ദേശീയ ഗവണ്മെന്റുകളും കാസർഗോഡിനെയും അതിന്റെ വ്യത്യസ്തതകളെയും അത്ര പ്രാധാന്യത്തോടെ പരിഗണിക്കുന്നില്ല എന്ന വസ്‌തുതയും നിലനിൽക്കുന്നുണ്ട്.


ട്രാന്‍സ്ക്ഷേമ പദ്ധതികള്‍: പറഞ്ഞു പറ്റിക്കുകയാണോ സര്‍ക്കാര്‍?

കേരളത്തിൽ ട്രാൻസുകൾക്കായ് ലിംഗമാറ്റ ശസ്ത്രക്രിയക്കായ് സർക്കാർ 2 ലക്ഷം ധനസഹായം നൽകുന്നതായി വാർത്തകൾ കാണുന്നുണ്ട്. പല ആളുകളും അതെല്ലാം ഗംഭീരമായി ആഘോഷിക്കുന്നതും കാണുന്നു.
എന്നാൽ ഇതെല്ലാം നടപ്പിലായിട്ട് പോരെ ആഘോഷങ്ങളൊക്കെയും.


ഭാരതമാതാകീ വിളിയെ തലോടിയും ജയ് ഭീമുകാരെ തല്ലിയും സിപിഎം സർക്കാർ

വടമ്പാടിയിൽ നടക്കുന്നത് സംഘപരിവാർ പോലീസിങാണ്. ഇതിന് ഉത്തരംപറയേണ്ട ബാധ്യതയിൽ നിന്നും എൽഡിഎഫിനും പിണറായി വിജയനും ഒഴിഞ്ഞുമാറാനാകില്ല


കേരളസർക്കാരും കാണിക്കുന്നത് RSS ഫാഷിസ്റ്റുകളുടെ സ്വഭാവമെന്നു ജിഗ്നേഷ് . ജാതിമതിൽ പ്രക്ഷോഭകരെ വിട്ടയക്കണമെന്നു ആവശ്യം

ആര്‍എസ്എസ് ഫാഷിസ്റ്റുകളുടെ ബ്രാഹ്മണിക്കല്‍ മനോഭാവം തന്നെയാണ് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കേരള സര്‍ക്കാർ പ്രകടമാക്കുന്നതെന്നു ജിഗ്നേഷ് മേവാനി.വടയമ്പാടി ഭജനമഠം ജാതിമതിലിനെതിരായി പ്രക്ഷോഭം നടത്തിയ ദലിത് ആക്ടിവിസ്റ്റുകളേയും റിപ്പോർട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സംസാരിക്കുകയായിരുന്നു ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി.


‘ബിജെപിയെ കടത്തിവെട്ടി പിണറായി’. സംവരണ നിലപാടിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം

പിണറായി വിജയന്റെ നേതൃത്ത്വത്തിലുള്ള ഒരു “ഇടതുപക്ഷ”സർക്കാർ
സംവരണമെന്ന ചരിത്രപരമായ അനിവാര്യതയെ അട്ടിമറിച്ച് സാമ്പത്തികസംവരണം നടപ്പിലാക്കാന്‍ തീരുമാനിച്ചതോര്‍ത്ത് കടുത്ത അമര്‍ഷവും അതിലേറെ നിരാശയും തോന്നുന്നുവെന്ന് വിടി ബല്‍റാം എംഎല്‍എ


ഗെയില്‍: അതിജീവനസമരത്തെ ലാത്തികൊണ്ട് നേരിടുന്ന ‘ജനപക്ഷ’സര്‍ക്കാര്‍

പോലീസിന്റെ കയ്യിൽ നിന്ന് ഇടതടവില്ലാതെ അടി കിട്ടുന്നതിനിടെ ഒരു സമരക്കാരൻ പറയുന്നുണ്ടായിരുന്നു – ഞാൻ ഇടതുപക്ഷക്കാരാണെന്ന്. കമ്മ്യൂണിസ്റ്റാണെന്ന്!. ‘തന്റെ ശവത്തിനു മുകളിലൂടെ മാത്രമേ ഈ പദ്ധതി നടപ്പിലാകൂ’ എന്ന് പ്രസംഗിച്ചു ജയിച്ച സ്വന്തം എം.എൽ.എ ജോർജ് എം തോമസ്, ”പോലീസ് അവരുടെ ജോലിയാണ് ചെയ്തത്. അതിൽ ഒരു തെറ്റുമില്ല.” എന്ന് പറഞ്ഞ്, സമരത്തിലേക്കൊന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ‘വികസന നായകനാവുന്നത്’ കണ്ടപ്പോൾ ആ മനുഷ്യന്റെ ചങ്കു പൊട്ടിക്കാണും. പാവം, അയാൾക്ക് നേതാവിനെ പോലെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാൻ ഇരട്ടചങ്കില്ലല്ലോ!


ഗുരുജി മനോജിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നെന്ന് ആക്ഷേപം. ജാമ്യാപേക്ഷയെ എതിര്‍ത്തില്ല

യോഗ സെന്ററിനെതിരെ പുതിയ നിരവധി പരാതികൾ വന്നിട്ടുണ്ടെന്നും ഗുരുജി പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ പറഞ്ഞിട്ടും ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്ന നിലപാടാണ് സർക്കാർ കോടതിയിൽ എടുത്തത്


വിനായകന് നീതി: ഓണനാളില്‍ ദലിത് കുടുംബങ്ങളുടെ ഉപവാസം

തൃശൂരില്‍ പൊലീസ് പീഡനവും ജാതിഅധിക്ഷേപവും കാരണം ജീവനൊടുക്കിയ വിനായകന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തിരുവോണ നാളില്‍ ദലിത് സംഘടനകളുടെ ഉപവാസം. ആക്ഷന്‍ കൌണ്‍സിലിന്‍റെ നേത‍ൃത്വത്തിലാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്.


കന്നുകാലി കശാപ്പ് നിരോധനം അംഗീകരിക്കാനാവില്ലെന്ന് കെടി ജലീൽ

കന്നുകാലി കശാപ്പ് നിരോധിക്കുന്നത് സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണെന്നിരിക്കെ ഉത്തരവില്‍ കെടി ജലീലിന്റെ പ്രതികരണം ഏറെ ഗൗരവമുള്ളതാണ്. കന്നുകാലി കശാപ്പിനെ പ്രത്യക്ഷത്തില്‍ നിരോധിക്കുന്നതല്ലെങ്കിലും കന്നുകാലി ഉപയോഗത്തില്‍ വലിയ പ്രത്യാഘതമാണ് രാജ്യത്ത് പുതിയ ഉത്തരവ് മൂലമുണ്ടാവുക


രാജ്യത്ത് ആദ്യമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും സൗജന്യ ചികിത്സയും ഏര്‍പെടുത്തി കേരളസര്‍ക്കാര്‍

സംസ്ഥാനത്തെ 15000 ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. ഏകദേശം 30 ലക്ഷത്തോളം തൊഴിലാളികൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ പോവുന്നത്.