Malayalam

ആര്‍ത്തവ പ്രശ്നങ്ങള്‍ തൊട്ടു വന്ധ്യത വരെ- അറിയണം PCOS നെക്കുറിച്ച്…

നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും വളരെസാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്‌ PCOD. ജനിതകമായ സവിശേഷതകളും, ശാരീരിക ഘടകങ്ങളും ചേര്‍ന്നുള്ള പ്രവര്‍ത്തനം വഴി ഉണ്ടാകുന്ന ഹോര്‍മോണുകളുടെ വ്യതിയാനമാണ് രോഗകാരണം. ആര്‍ത്തവ പ്രശ്നങ്ങള്‍ തൊട്ടു അങ്ങോട്ട്‌ വന്ധ്യതവരെ നീളുന്ന, പ്രമേഹം, മറ്റു ജീവിതചര്യ രോഗങ്ങള്‍ എന്നിവയ്ക്ക് സാധ്യതകൂട്ടുന്ന ഇത്തരം അവസ്ഥകള്‍ തിരിച്ചറിയാതെ പോവരുത്.


ചുംബനങ്ങളൊക്കെ മാഞ്ഞുപോയല്ലോ…മുറിപ്പാടുകളെല്ലാം ബാക്കിയുണ്ട്‌.

അനിയത്തി എനിക്ക്‌ ജീവനായിരുന്നു. അവളുടെ അന്നത്തെ പ്രായത്തിലുള്ള കുഞ്ഞുങ്ങളെക്കണ്ടാൽ ഇപ്പോളുമെനിക്ക്‌ എന്തെന്നില്ലാത്ത സങ്കടം വരും. എന്റെ ഓരോ പ്രിയപ്പെട്ടവരുടേയും മുഖങ്ങൾ മനസ്സിൽ നിറയുമ്പോൾ വല്ലാതെ കരഞ്ഞുപോകും. വണ്ടി റോഡരികിൽ നിർത്തിയിട്ട്‌ കുറേ കരയും. പിന്നെ കണ്ണീരു തുടയ്‌ക്കും, യാത്ര തുടരും


അങ്കിൾ – അനുജത്തിയോ മകളോ ഒക്കെയുള്ളവർ കടന്നു പോകുന്ന വഴികളാണ് ഈ സിനിമ

മെസ്സേജ് അല്ല കഥയുടെ കാതൽ. മറിച്ചു മേൽപ്പറഞ്ഞ ആശങ്കയാണ്. അച്ഛന്റെ പ്രായമുള്ള ഒരാളെക്കുറിച്ചുപോലും എന്തുകൊണ്ട് നമ്മൾ ആദ്യമേ തന്നെ സംശയത്തോടെ ചിന്തിക്കുന്നു എന്ന ചോദ്യത്തിനുത്തരം നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട്. അതിലേക്കാണ് സത്യം പറഞ്ഞാൽ ഈ സിനിമ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. സദാചാരത്തിന്റെ കാര്യത്തിൽ പുരോഗമനവാദികളായ മലയാളിസമൂഹത്തിന്റെ നിലപാടെന്താണെന്നു നിസാരമായ ഒന്ന് രണ്ടു വാചകങ്ങളിലൂടെ സിനിമ കാട്ടിത്തരുന്നുണ്ട്. അനുജത്തിയോ മകളോ ഒക്കെയുള്ളവരിൽ പലർക്കും അവരുടെ ജീവിതത്തിൽ ഇങ്ങനെയുള്ള സന്ദർഭങ്ങൾ ചിലപ്പോൾ ഉണ്ടായിട്ടുണ്ടാവും. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത്.


കുഞ്ഞുണ്ണിക്കൊരു മോഹം. എന്നും കുഞ്ഞായിട്ടു രമിക്കാൻ! മലയാളത്തിന്റെ മാഷ് ഓർമയായി 12 വർഷം

ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കുഞ്ഞുണ്ണിമാഷ് ഓർമയായി പന്ത്രണ്ട് വർഷം.


നിതാന്തജാഗ്രതയുമായി പേനയുന്തിയ എഴുത്തുകാരന്‍. എം.സുകുമാരന് വിട

മലയാള സാഹിത്യത്തില്‍ വേറിട്ട രചനാ രീതിയുടെ ഉടമ എം സുകുമാരൻ (75) ഇനി ഓര്‍മ. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുന്നാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂറ്റില്‍ വെച്ചായിരുന്നു മരണം.


ഇനി ഗൂഗിൾ മലയാളത്തിൽ വഴി പറയും. മലയാളം പതിപ്പുമായി ഗൂഗിൾ മാപ്പ്

‘തെക്കുകിഴക്ക് ദിശയിൽ മുന്നോട്ടു പോകുക, തുടർന്നു 400 മീറ്റർ കഴിഞ്ഞു വലത്തോട്ടു തിരിയുക’ എന്നിങ്ങനെ വഴികാട്ടിയായി ഗൂഗിൾ കൂടെയുണ്ടാവുമെന്ന വാർത്ത ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവർക്ക് ഏറെ സന്തോഷകരമാണ്.


ദൈവത്തിന്റെ കൈയക്ഷരം ഇല്ലാത്ത ലൂപ്പിയുടെ കവിതകൾ

യാത്ര എന്ന കവിതയിൽ ലൂപ്പി ഓർമ്മയും മറവിയും സന്ധിക്കുന്ന ഇടത്തെ കുറിച്ച് പറയുന്നുണ്ട്. കവിതക്ക് ഒടുവിൽ പതിവുപോലെ ഒരു ഹൃദയവും ചോദ്യം ചിഹ്നവും ബാക്കിയാക്കുകയും ചെയ്തിട്ടുണ്ട്.. പുസ്തകമാണ് വിഷയം, അതുകൊണ്ടാണ് അവരും കവിയും സ്നേഹവുമെല്ലാം വന്നത്


ബിപിഎല്ലുകാർ ഇംഗ്ലീഷ് പഠിക്കുന്നതും പരിഷത്തിന്റെ മലയാളസ്നേഹവും

പൊതുവിദ്യാലയത്തെ മലയാള ഫാസിസത്തിന്റെ കേന്ദ്രമാക്കുന്നതിന് പകരം അവിടെ ഇംഗ്ലീഷിന് തുല്യ പ്രാധാന്യം നൽകണം.അതിനും സർക്കാൻ നിയമങ്ങളുണ്ടാക്കണം.സാധാരണക്കാരന്റെ മകന് ഇംഗ്ലീഷ് വിദ്യാഭ്യാസം ഉറപ്പ് വരുത്താനുള്ള നിയമമുണ്ടാവട്ടെ.ഇംഗ്ലീഷ് പഠിക്കേണ്ടത് മലയാളത്തേക്കാൾ അനിവാര്യമായി തീരുന്ന ലോകമാണിത്.അറിവ് നേടാനും ജീവിക്കാനും നാട് വികസിക്കാനും ഇംഗ്ലീഷ് വേണം.മലയാളം പഠിക്കാത്തത് കൊണ്ട് ഉപരിപഠനത്തിൽ ഒന്നും നഷ്ടപെടില്ല.പക്ഷെ ഇംഗ്ലീഷിലെ മിടുക്കില്ലായ്മ കാരണം ഒരുപാട് കഴിവുള്ള കുട്ടികളുടെ സ്വപ്‌നങ്ങളാണ് ഇല്ലാതാവുന്നത്.


‘ നിങ്ങളെപ്പോലൊരു മാഷാവാന്‍ ശ്രമിക്കും ഞാൻ’ പ്രദീപൻ പാമ്പിരിക്കുന്നിനെ ഓർത്തു സോഷ്യൽ മീഡിയ

” മാഷെ, എന്നേലും ഞാനൊരു മാഷാവുകയാണെങ്കില്‍ നിങ്ങളെപ്പോലൊരു മാഷാവാന്‍ ശ്രമിക്കും”


ഓർഗാസത്തിന്റെ ആനന്ദമല്ല അനുഭവങ്ങളുടെ ഭീതിപ്പെടുത്തലുകൾ

ഇതിലും ഭേദം ഒരു പോൺ സിനിമ എന്ന് പറഞ്ഞു എടുക്കുകയായിരുന്നു. ഇത്തരത്തിൽ കുട്ടിക്കാലത്ത് ലൈംഗികമായും നോട്ടങ്ങൾ കൊണ്ടും അപമാനങ്ങൾ അനുഭവിച്ച ഒരു പെണ്ണിനെ നിങ്ങൾക്ക് എങ്ങനെയാണ് പറഞ്ഞു മനസിലാക്കാനാവുക?