https://maktoobmedia.com/

Mammootty

ചുള്ളിക്കാട് മുതൽ അനുസിതാര വരെ. മമ്മൂട്ടിയുടെ പേരമ്പിനെ പുകഴ്ത്തി മലയാളസിനിമാ ലോകം

“ഒരു സിനിമ കണ്ട് അതിശയിച്ച് പോയിരിക്കുകയാണ് ഞാൻ. മലയാളത്തിലെ എക്കാലത്തെയും പുതുമുഖ നടനാണ് മമ്മൂക്ക”


ഭാവങ്ങളുടെ കടലിളക്കങ്ങളെ ഉള്ളിലൊളിപ്പിച്ചു മമ്മൂട്ടി. പേരൻപ് ട്രെയ്‌ലർ

ലോക പ്രശസ്ത സിനിമ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു പ്രേക്ഷക പ്രശംസ നേടിയ മമ്മൂട്ടി നായകനായ പേരൻപിൻറെ ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങി. ശബ്ദം കൊണ്ടും ഭാവം കൊണ്ടും അത്ഭുതപ്പെടുത്തുന്ന മമ്മൂട്ടിയെ ട്രെയിലറിൽ കാണാം.


ഖാലിദ് റഹ്‌മാൻ ചിത്രം ‘ഉണ്ട’യിൽ മമ്മൂട്ടി നായകൻ

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഉണ്ട’യിൽ മമ്മൂട്ടി നായകനാകും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ നിവിന്‍ പോളിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.


നാദാപുരത്തെ അസീസിന് മമ്മൂട്ടി എഴുതിയ കത്ത്

“പ്രിയപ്പെട്ട അസീസ്,
സുഖമെന്ന് കരുതട്ടെ. അന്ന് നാം ബാംഗ്ലൂരിൽ വെച്ച് പിരിഞ്ഞശേഷം ഒന്നുരണ്ടു സിനിമകളുടെ തിരക്കിലായിപ്പോയി. അടുത്തമാസം അവസാനം വീണ്ടും ബാംഗ്ലൂരിലേക്ക് വരുന്നുണ്ട്. കാണണം.
സ്നേഹപൂർവ്വം
മമ്മൂട്ടി”

എന്താണ് മമ്മൂട്ടിയും അസീസും തമ്മിലുള്ള ഇത്ര വലിയ അടുപ്പം എന്ന് തിരിച്ചും മറിച്ചും ചോദിച്ച കൂട്ടുകാരോടു് “അതൊക്കെ ഉണ്ട് കുഞ്ഞിമ്മോനെ” എന്ന ഭാവത്തിൽ അസീസ് ചിരിച്ചൊഴിഞ്ഞു. നാട്ടിലെ കടുത്ത മമ്മൂട്ടി ഫാൻസ് അസീസിനെ നോക്കി അസൂയപ്പെട്ടു.

നജീബ് മൂടാടി (Najeeb Moodadi) എഴുതുന്നു


‘ വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. മധൂ..മാപ്പ് ‘ . മമ്മൂട്ടിയുടെ പ്രതികരണം

ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ഒരുകൂട്ടം യുവാക്കള്‍ അടിച്ചുകൊന്ന ആദിവാസി യുവാവ് മധുവിന്റെ നീതിക്കായി പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ജാതികേരളത്തിന്റെ ഈ ക്രൂരതയോട് പ്രതിഷേധിച്ച് മധുവിന്റെ നീതിക്കായുള്ള സമരത്തോട് ഐക്യപ്പെട്ടു.


മമ്മൂക്കയുടെ സ്വന്തം ക്യാപ്റ്റൻ. ആ ഹൃദയസ്പർശിയായ രംഗം ഇങ്ങനെയാണ്…

ഇന്ത്യൻ ഫുട്ബോളിന്റെ പ്രിയ താരം വിപി സത്യന്റെ ജീവിതത്തെ ആസ്‌പദമാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്‌ത ജയസൂര്യയുടെ സൂപ്പർഹിറ്റ് ചിത്രം ക്യാപ്റ്റൻ സിനിമയിൽ മമ്മൂട്ടിയും അതിഥിവേഷത്തിൽ എത്തുന്നുണ്ട്. സിനിമാതാരം മമ്മൂട്ടിയായിട്ട് തന്നെയാണ് മമ്മൂട്ടിയുടെ വേഷവും. വി.പി സത്യനോട് മമ്മൂട്ടി തന്നെ നേരിട്ട് പറഞ്ഞ വാക്കുകളാണ് സിനിമയിലും അതേരീതിയിൽ ചിത്രീകരിച്ചിരിക്കുന്നത്.


അറുപതു കഴിഞ്ഞ മമ്മൂട്ടിക്കെന്താ പ്രണയിക്കാന്‍ പാടില്ലേ?

പാർവതിക്കെതിരെയും ഗീതു മോഹൻദാസിനെതിരെയും സോഷ്യൽ മീഡിയയിൽ തുടരുന്ന രൂക്ഷമായ അധിക്ഷേപത്തിനിടയിൽ , മമ്മൂട്ടിയെയും ‘ പടുകിഴവൻ ‘ , ‘ കിളവൻ ‘ , ‘ വയസ്സായിട്ടും പ്രണയിച്ചു നടക്കുന്നവൻ ‘ എന്നൊക്കെ ഒരു കൂട്ടർ അധിക്ഷേപിക്കുന്നത് കാണാം. ആരോഗ്യകരമായ വിമർശനങ്ങൾ ഉണ്ടാവാത്തതെന്ത്? നസീൽ വോയ്‌സി എഴുതുന്നു


ഈ മൗനം അങ്ങേയറ്റം അശ്ലീലമാണ് മിസ്റ്റര്‍ മമ്മൂട്ടി…!

സാമൂഹ്യപ്രവര്‍ത്തകയും സോഷ്യല്‍മീഡിയയിലെ സജീവ സാന്നിധ്യവുമായ ദിവ്യ ദിവാകരന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്. സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ ചലച്ചിത്രതാരങ്ങളായ പാര്‍വതിയും ഗീതുമോഹന്‍ദാസും മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകരില്‍ നിന്നും നേരിടുന്ന സൈബര്‍ അറ്റാക്കിന്റെ പശ്ചാത്തലത്തിലാണീ എഴുത്ത്


പാർവതിക്കെതിരെ അസഭ്യവർഷം. മുൻകയ്യെടുക്കാൻ നിർമാതാവ് മുതൽ ഫാൻസ്‌കമ്മിറ്റി പ്രസിഡന്റ് വരെ

കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന്റെ പേരിൽ ചലച്ചിത്രതാരം പാർവതിക്ക് നേരിടേണ്ടിവന്നത് സോഷ്യല്മീഡിയയിലെ അസഭ്യവർഷവും സ്ത്രീവിരുദ്ധതയും. സ്ത്രീവിരുദ്ധ സംസാരങ്ങളുമായി കസബ സിനിമയുടെ നിർമാതാവ് തന്നെ പാർവതിക്കും ഗീതു മോഹൻദാസിനുമെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.


അള്ളാ ബിലാലിക്ക.. ബിഗ്ബിയുടെ തിരിച്ചുവരവിനെ ആഘോഷിച്ചു സിനിമാലോകം

ബിലാലിന്റെ തിരിച്ചുവരവ് അറിഞ്ഞ ത്രില്ലിലുള്ളത് പ്രേക്ഷകർ മാത്രമല്ല മലയാള സിനിമാതാരങ്ങളും കൂടിയാണ്. പൃഥ്വിരാജ്, ദുൽക്കർ സൽമാൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, സുരാജ് െവഞ്ഞാറമൂട്, നസ്രിയ, റിമ കല്ലിങ്കൽ, ആഷിക് അബു, ഹരീഷ്, ടൊവിനോ, സണ്ണി വെയ്ന്‍ തുടങ്ങി നിരവധി താരങ്ങളാണ് ബിലാലിനെ ആവേശത്തോടെ വരവേറ്റത്.