Maoist

അഭിമുഖം/ സോണിസോറി: ആദിവാസികുട്ടികൾക്കായുള്ള സ്‌കൂളുകളിലെ ഭരണകൂടപദ്ധതികൾ

എന്തിനാണ് ഭരണകൂടങ്ങൾ ആദിവാസികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നതിനെക്കുറിച്ച് സോണിസോറി മാധ്യമപ്രവർത്തക ദിൽനാസ് ബോഗിയോട് സംസാരിക്കുന്നു.


ജനപക്ഷത്ത് നിന്ന് പോരാടിയതിനാലാണ് കേസുകൾ ചുമത്തിയതെന്നു ഷൈന

മൂന്നുവര്‍ഷത്തെ വിചാരണത്തടവിന് ശേഷം മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍ മോചിതയായി. ഷൈനയ്‌ക്കെതിരെ ചുമത്തിയ പതിനേഴ് കേസുകളിലും കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ജയില്‍മോചിതയായത്.


ഭിമ കൊരേഗാവ്: ദലിത് ആക്ടിവിസ്റ്റുകൾക്കെതിരായ അറസ്റ്റിൽ വ്യാപകപ്രതിഷേധം

നരേന്ദ്ര മോഡിയെ കൊല്ലാൻ ഗൂഡാലോചന നടത്തിയെന്നടക്കമുള്ള വ്യാജക്കേസുകളാണ് ‘ പൂനെ പോലീസ് ഇപ്പോൾ റോണാ വിത്സൻ ഉൾപ്പടെയുള്ള ആക്ടിവിസ്റ്റുകൾക്കെതിരെ ആരോപിക്കുന്നത്.


മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് വേട്ട. പതിനാലു പേർ കൊല്ലപ്പെട്ടു

മഹാരാഷ്​​ട്രയിലെ ഗഡ്​ചിരോലിയിൽ പൊലീസ്​ 14 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി. ബ്രഹ്മഗാദിലെ തടഗാവ് വനമേഖലയിൽ ഞായറാഴ്​ച രാവിലെ നടത്തിയ തെരച്ചിലിനിടയിലാണ്​ പോലീസ് വെടിവെപ്പ് നടത്തിയത്.


ജാമ്യമാണ് നീതി. ഷൈനയ്‌ക്ക് നേരെ തുടരുന്നത് പ്രതികാരവേട്ട

2015 മെയ് മാസം അറസ്റ്റ് ചെയ്യപ്പെട്ട ഷൈനയ്ക്കെതിരെ ചുമത്തപ്പെട്ട ഏഴോളം യുഎപിഎ കേസുകളിലെ ആരോപണങ്ങളെല്ലാം വളരെ ലഘുവായിരുന്നിട്ടുകൂടി അവയിൽ ജാമ്യം ലഭിച്ചത് ഈയിടെ മാത്രമാണ്. കേരളത്തിലെ കേസുകളിൽ ജാമ്യം ലഭിച്ചതിനുശേഷം നേരത്തെ തന്നെ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തിരുന്ന കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി ഷൈനയുടെ തടവ് ജീവിതം പരമാവധി നീട്ടിക്കൊണ്ടു പോവുക എന്ന പ്രതികാര ബുദ്ധിയാണ് ഇപ്പോൾ ഭരണകൂടം തുടരുന്നത്.


നദീര്‍ ഒളിവില്‍പോയ മാവോയിസ്റ്റെന്ന് പോലീസ് ലുക്കൗട്ട് ബോര്‍ഡുകള്‍

സാമൂഹ്യപ്രവര്‍ത്തകനും കോഴിക്കോട് സ്വദേശിയുമായ നദീര്‍ എന്ന നദി യുഎപിഎ കേസിലുള്‍പ്പെട്ട ഒളിവില്‍പോയ മാവോയിസ്റ്റാണെന്നും കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്നുമുള്ള പോലീസ് ലുക്കൗട്ട് നോട്ടീസുകള്‍. കണ്ണൂര്‍ ഇരിട്ടി ഭാഗങ്ങളിലാണ് പോലീസ് നദീറിന്റെ പടം വെച്ച് ഫ്ലക്സുകള്‍ സ്ഥാപിച്ചത്.


സായിബാബയുടെ ആരോഗ്യാവസ്ഥ ഗുരുതരമെന്ന് ഭാര്യ. അവഗണനയുമായി അധികൃതർ

മരുന്നുകൾ നിരന്തരം ജയിലിലേക്ക് അയക്കുന്നുണ്ടെങ്കിലും അവ അദ്ദേഹത്തിന് ജയിൽ അധികൃതർ കൈമാറുന്നില്ല എന്ന ഗൗരവമേറിയ പരാതിയാണ് വസന്തകുമാരിയുടേത്. ആദ്യമേ ശരീരം പാതിതളർന്ന സായിബാബ വീല്ചെയറിലാണ് വർഷങ്ങളായി സഞ്ചാരം. സായിബാബക്ക് നേരെയുള്ള ജയിലിലെ കടുത്ത മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് വസന്തകുമാരി ദേശീയ മനുഷ്യാവകാശകമ്മീഷന് കത്തെഴുതി


മനുഷ്യാവകാശപ്രവർത്തകരുടെ അറസ്റ്. പ്രതിഷേധം വ്യാപകം

സി. പി.റഷീദിനെയും ഹരിയെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയമനുഷ്യാവകാശ പ്രസ്ഥാനം ജൂൺ 19 രണ്ട് മണിക്ക് എറണാകുളം അച്യുതമേനോൻ ഹാളിൽ പ്രതിഷേധ കൺവെൻഷൻ സംഘടിപ്പിക്കുന്നുണ്ട്.


‘മാവോയിസ്റ്റ് ബന്ധം’ ജിഎന്‍ സായിബാബക്കെതിരെ യുഎപിഎ

സിപിഐ മാവോയിസ്റ്റിന്റെ പോഷകസംഘടനയായ റെവലൃൂഷണറി ഡെമോക്രാറ്റിക്ക് ഫ്രണ്ടിനു വേണ്ടി പ്രവര്‍ത്തിച്ചു എന്നാണ് സായിബാബക്കെതിരെയുള്ള കുറ്റപത്രം.


കലോത്സവവേദിയില്‍ നിലമ്പൂര്‍ വെടിവെപ്പും വെമുലയും. നന്ദനയ്ക്ക് ഒന്നാംസ്ഥാനം

കുക്കു ദേവരാജനും അജിതക്കും രോഹിത് വെമുലക്കും ഇനിയും ഒരുപാട് കാലം ജീവിക്കാന്‍ അവകാശം ഉണ്ടായിരുന്നെന്നും അത് മുടക്കിയവരെ വിചാരണ ചെയ്യുകതന്നെ വേണമെന്നും നന്ദന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു