pma gafur

ചുംബനങ്ങളൊക്കെ മാഞ്ഞുപോയല്ലോ…മുറിപ്പാടുകളെല്ലാം ബാക്കിയുണ്ട്‌.

അനിയത്തി എനിക്ക്‌ ജീവനായിരുന്നു. അവളുടെ അന്നത്തെ പ്രായത്തിലുള്ള കുഞ്ഞുങ്ങളെക്കണ്ടാൽ ഇപ്പോളുമെനിക്ക്‌ എന്തെന്നില്ലാത്ത സങ്കടം വരും. എന്റെ ഓരോ പ്രിയപ്പെട്ടവരുടേയും മുഖങ്ങൾ മനസ്സിൽ നിറയുമ്പോൾ വല്ലാതെ കരഞ്ഞുപോകും. വണ്ടി റോഡരികിൽ നിർത്തിയിട്ട്‌ കുറേ കരയും. പിന്നെ കണ്ണീരു തുടയ്‌ക്കും, യാത്ര തുടരും