pravasi

പാകിസ്ഥാനി പാസ്പോര്‍ട്ടുള്ള മലയാളി പ്രവാസിയുടെ കഥ

പികെ ഹാഷിമെന്ന മലയാളി ജനിച്ചത് കണ്ണൂരിലാണ്. എട്ടാം ക്ലാസ് വരെ പഠിച്ചതും ഇവിടെത്തന്നെ. പക്ഷേ പാസ്പോര്‍ട്ട് പാകിസ്ഥാനിയാണ്, ജീവിക്കുന്നത് പ്രവാസിയായി യുഎഇയിലും! പൗരത്വത്തിന്റെ നൂലാമാലകളില്‍പെട്ട് സ്വദേശത്തേക്ക് മടങ്ങാനാവാതെ പ്രയാസപ്പെടുന്ന എഴുപത്തിനാലു വയസ്സുള്ള ഈ കണ്ണൂരുകാരന്റെ ജീവിതം സിനിമാകഥകളെ വെല്ലുന്നതാണ്.


അറ്റു പോകുന്ന വേരുകൾ – ഓരോ പ്രവാസിയും വായിച്ചിരിക്കേണ്ട കുറിപ്പ്

പുറത്തു പോയി പെട്ടെന്ന് പണം ഉണ്ടാക്കി നാട്ടിൽ ഒരു വീട് പണിയണം, ബാപ്പയോട് കൂലിപ്പണി നിർത്തി വീട്ടിൽ ഇരിക്കാൻ പറയണം, പിന്നെ ഒരു ചെറിയ ബാങ്ക് ഡെപ്പോസിറ്റും ഉണ്ടാക്കി , തിരിച്ച് നാട്ടിൽ വന്നു, സെറ്റിൽ ചെയ്യണം എന്നെല്ലാം കരുതിയാണ് ഞാൻ ആദ്യമായി പ്രവാസിയായത്. പക്ഷെ നാട്ടിൽ രണ്ടു വർഷം കൂടുമ്പോൾ പോകുന്നത് കൊണ്ട് എന്റെ ശ്രദ്ധയിൽ പെടാതെ പോയ കാര്യങ്ങളുണ്ടായിരുന്നു. ബാപ്പയും ഉമ്മയും പ്രായമായി വന്നു, ഓരോ തവണ നാട്ടിൽ പോകുമ്പോഴും നമ്മൾ അത്ര കണ്ട് ശ്രദ്ധിക്കാത്ത നരകളും ചുളിവുകളും ആയി അവർ വയസായി. എനിക്ക് ഏറെ അടുപ്പം ഉണ്ടായിരുന്ന ഉമ്മയുടെ ഉമ്മ മരിച്ചു…


ഇനി ‘ദുബായ് ജോലി’ നല്ല കുട്ടികൾക്ക് മാത്രം

പുതിയ നിയമത്തെ കുറ്റപ്പെടുത്താന്‍ യാതൊരു നിര്‍വാഹവുമില്ല. ഒരുപരിധി വരെ മലയാളികളടക്കമുള്ള ചിലരുടെ ചെയ്തികളുടെ അനന്തരഫലം മാത്രമാണിത്. മുമ്പ് കുറ്റം ചെയ്തും അറബികളെ പറ്റിച്ചും ഗൾഫിൽ നിന്ന് മുങ്ങിയ ഒരുപാട്  വിരുതന്മാരുണ്ട് . അവരിൽ പലരും പേര് തിരിച്ചിട്ടും മറിച്ചിട്ടും  പാസ്പോര്ട്ട് മാറ്റിയെടുത്തു  തിരിച്ചു വരുന്നത് പതിവായിരുന്നു. വരിക മാത്രമല്ല. വന്നാൽ  പിടികൂടപ്പെടാതെ തിരിച്ചെത്തിയതിന്റെ ബഡായിയും  പറയും.  


പൈതൃക കാഴ്ചകളൊരുക്കി മെലീഹ : ഷാർജയുടെ ചരിത്രമുറങ്ങുന്ന ഗ്രാമത്തിലൂടെ ഒരു യാത്ര

നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്ര പാതകളിലേക്ക് തിരിഞ്ഞു നടക്കാൻ മോഹമുണ്ടോ? എങ്കിൽ ഷാർജയിലെ മെലിഹയിലേക്ക് വരൂ. പൈതൃകമുറങ്ങുന്ന ഉംനാർ ശവകുടീരം, ഗുഹാത്താഴ്വരകൾ, ഒട്ടകങ്ങളുടെയും കുതിരകളുടെയും ശവകുടീരങ്ങളുമായി മെലിഹ കോട്ട, പ്രൌഡിമുറ്റി നില്ക്കുന്ന ജാഹിലിയ കാലത്തെ മെലിഹ കൊട്ടാരം… മരുഭൂമിയിലെ ഗ്രാമത്തിൽ കാഴ്ചകളൊരുപാടുണ്ട്.