rajasthan

‘ഒന്ന് കഴിഞ്ഞു, ഇനി രണ്ടെണ്ണം.’ രാജസ്ഥാനിലും ചത്തീസ്‌ഗഢിലും കാർഷികകടങ്ങൾ പിൻവലിക്കുമെന്ന് രാഹുൽ

ചരിത്രതീരുമാനത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത് ‘ ഒന്ന് കഴിഞ്ഞു, ഇനി രണ്ടെണ്ണം; എന്നാണ്. രാജസ്ഥാനിലും ചത്തീസ്‌ഗഢിലും കാർഷികകടങ്ങൾ ഉടൻ എഴുതിത്തള്ളുമെന്നായിരുന്നു കോൺഗ്രസ്സിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്‌ദാനം.


കന്നിയങ്കം: രാജസ്ഥാനിൽ മിന്നും വിജയം നേടി ഭാരതീയ ട്രൈബൽ പാർട്ടി

രാജസ്ഥാനിലെ കന്നിയങ്കത്തിൽ മികച്ച വിജയം നേടി ഭാരതീയ ട്രൈബൽ പാർട്ടി. 11 മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടി രണ്ടു മണ്ഡലങ്ങളിൽ മികച്ച വിജയം നേടി.


എട്ടിൽ ഏഴും ജയിച്ച് ഉവൈസി. രാജസ്ഥാനിൽ ബിജെപി സീറ്റുകൾ പിടിച്ചെടുത്ത് സിപിഎം

തെലങ്കാന തെലങ്കാനയിൽ എട്ടു മണ്ഡലങ്ങളിൽ മത്സരിച്ച ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീന് ഏഴിടങ്ങളിൽ വിജയം. ഹൈദരബാദ് എംപിയും പാർട്ടി ദേശീയ അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിൽ ആയിരുന്നു എഎംഐഎമ്മിൻറെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. ഓൾ…


യോഗിയുടെ പ്രസംഗങ്ങൾ 31. ചത്തീസ്‌ഗഡിലും തെലങ്കാനയിലും കൂടി BJPക്ക് ലഭിച്ചത് 17 സീറ്റുകൾ

ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട രാജസ്ഥാനിലാണ്‌ യോഗി ആദിത്യനാഥ് ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പ് റാലികളിൽ പ്രചാരകനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പ് റാലികളിൽ പ്രഭാഷകനായതും രാജസ്ഥാനിലാണ്.


രാജസ്ഥാൻ തിരഞ്ഞെടുപ്പും വി.എച്ച്.പിയുടെ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളും

ഗോസംരക്ഷണത്തിൻ്റെ പേരിൽ ഹിന്ദുത്വ ഭീകരർ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ മുസ്ലിം സമുദായത്തിൻ്റെ ഇടയിൽ വലിയ അരക്ഷിത ബോധമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഹിന്ദു വികാരങ്ങൾക്ക് എതിരാണെന്ന പഴി കേൾക്കാതിരിക്കാൻ താല്പര്യമില്ലാത്തതിനാൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇത് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാനുള്ള താല്പര്യം കാണിക്കുന്നില്ല.


രാജസ്ഥാൻ: കോടതിമുറ്റത്തെ മനു പ്രതിമയിൽ കരിഓയിൽ ഒഴിച്ച് രണ്ട് ദലിത് സ്ത്രീകളുടെ പ്രതിഷേധം

ജാതീയത അടിസ്ഥാനമായ മനുവിൻ്റെ ആശയത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും അതിനോടുള്ള പ്രതിഷേധമാണ് കരിഓയിൽ പ്രയോഗമെന്നും പറഞ്ഞുകൊണ്ടാണ് ഷീലഭായിയും കൻത രമേശും കോടതിമുറ്റത്ത് ആളുകൾ നോക്കിനിൽക്കെ പ്രതിഷേധിച്ചത്. തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്‌തു.


അഫ്‌റസുലിനെ ചുട്ടുകൊന്നതിൽ ഖേദമൊന്നുമില്ലെന്നു ശംഭുലാലിന്റെ ജയിൽ വീഡിയോ

അ​ഫ്റ​സൂ​ൽ ഖാനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തിൽ കുറ്റബോധമില്ലെന്ന് ജയിലിൽ കഴിയുന്ന പ്രതി ശംഭുലാൽ. ജോധ്പൂരിലെ സെൻട്രൽ ജയിലിൽ കഴിയുന്ന ശംഭുലാൽ വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്.


‘കണ്ടോളൂ ഇലക്ഷൻ ഫലങ്ങൾ, ജനം നിങ്ങളെ കൈവിടുകയാണ്.’ രാഹുൽ ബിജെപിയോട്

രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയെ സംസ്ഥാനത്തെ ജനങ്ങള്‍ കൈവിട്ടതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.


ബന്ധുവിനെപ്പേടിച്ച് വീടുവിട്ട പെൺകുട്ടി ഇനി കലക്ടറുടെ മകൾ

തന്നെ കൊല്ലാൻ ശ്രമിച്ച ബന്ധുവിൽ നിന്നും രക്ഷ തേടി നാടുവിട്ട ഒൻപതുകാരിയെ ദുങ്കാർപുർ ജില്ലാ കലക്ടർ ദത്തെടുത്തു. രാജസ്ഥാനിലെ ഉദയപൂരിൽ നിന്നും 100 കിലോമീറ്റർ ദൂരത്തിലുള്ള ഗ്രാമത്തിലാണ് സംഭവം.