travel

എട്ടുവർഷം, 5 ലക്ഷത്തിലധികം ഫ്രെയിമുകൾ. ഷഹൻ അബ്‌ദുസ്സമദിൻ്റെ ഫോട്ടോപ്രദർശനം കണ്ണൂരിൽ

കണ്ണൂർ താണ സ്വദേശി ഷഹൻ അബ്ദുസ്സമദ് കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം പലതവണ സഞ്ചരിച്ച് പകർത്തിയ ലക്ഷക്കണക്കിന് ഫോട്ടോകളിൽ നിന്നും തെരെഞ്ഞെടുത്ത അമ്പതോളം ഫോട്ടോകളാണ് പ്രദർശനത്തിനുള്ളത്


നാഗ് തിബ്ബ മല കയറി അഞ്ചാറ് ചങ്ങായിമാർ

ശ്രമകരമാണെങ്കിലും ഓരോ ചുവടും ഓരോ അനുഭവമാക്കുന്ന കാഴ്ചകളാണ് കാട്ടുവഴികളിലും ഇരു പള്ളകൾക്കിപ്പുറത്തുമായി മലകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. ഒടുക്കം നാലു പാടും പ്രത്യക്ഷപ്പെട്ടു വരുന്ന സദാ മഞ്ഞു പുതച്ച ഹിമാലയൻ നിരകൾ തന്നെയും മതി വിസ്മയം കൊള്ളാൻ.


ഡൽഹിയിലെ ജിന്നുനഗരം

ജിന്ന് വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രാർത്ഥനകൾ  സന്ദർശകർക്ക്   അപൂർവ്വ  കാഴ്ച്ചാ അനുഭവം സമ്മാനിക്കും. ജിന്നുകളെ തൃപ്‌തിപ്പെടുത്താന്‍ സജ്ജീകരിച്ച മുറി, കത്തിച്ചു വച്ച മെഴുകുതിരികളുടെയും  കുന്തിരിക്കത്തിന്റെനയും വാസന കൊണ്ടും അലങ്കികൃതമാണ്‌. ചെറിയ  കളിമണ്‍ പാത്രങ്ങളിൽ നിറച്ചു വച്ച പാൽ, എണ്ണ ഉൽപന്നങ്ങൾ എന്നിവ  അറകളുടെ അങ്ങിങ്ങായി കാണാം.


ഇറാൻ, ജോർജിയ, ആർമേനിയ വഴി റഷ്യയിലെ മോസ്‌കോ വരെ – സൈക്കിളിലാണ് ഈ മലയാളിയുടെ യാത്ര

വലിയ കച്ചവടക്കാരനോ കോര്‍പ്പറേറ്റ് ജോലിക്കാരനോ ഒന്നുമല്ല, ഒരു സാധാരണ കണക്കു വാധ്യാരാണ്. അദ്ദേഹം ഒരു യാത്ര പോവുകയാണ്. ദുബായ്, ഇറാന്‍, ജോര്‍ജിയ, അര്‍മേനിയ വഴി റഷ്യയിലെ മോസ്കോ വരെ. വിമാനത്തിലോ കപ്പലിലോ അല്ല. പലരും പോയ പോലെ കാറിലോ ബുള്ളറ്റിലോ അല്ല, സൈക്കിളില്‍. അതെ സൈക്കിളില്‍ ലോകം ചുറ്റാനിറങ്ങുകയാണ് ഈ അധ്യാപകന്‍.


കാട്ടിൽ പോയൊരു കഥ കേൾക്കാം

ഗോവിന്ദേട്ടന്റെ വഴിയേ നടക്കണ്ട,  നമ്മളെക്കൊണ്ടത് നടക്കൂല.. മൂപ്പരോട് വർത്തമാനം പറഞ്ഞാൽ കൊറേ കഥകളുമായി തിരിച്ചിറങ്ങാം;  ഈ ജാനകിക്കാട്ടിലൊന്നും കണ്ടില്ലല്ലോ എന്ന പരാതിയില്ലാതെ


കരീംസ് ഫോറസ്റ്റിലെ കാഴ്ച്ചകൾ

ചൂട് കൂടി, പുഴ വറ്റി, നാടും മനസ്സും കരിഞ്ഞുണങ്ങുന്ന കാലത്ത് കരീമിന്റെ കാടിനെ കുറിച്ച്, നമ്മുടെയൊക്കെ പഴയ സ്വപ്നത്തെക്കുറിച്ച് ഓർക്കാം. കുടുംബ സമേതം ഒരു സഞ്ചാരം അങ്ങോട്ടേക്ക് ആക്കാം. കാടില്ലെങ്കിലും മുറ്റത്തൊരു മരം തളിർത്താലോ…


ദൂരെയല്ലാത്ത ദൂരങ്ങൾ

ഒരുപാട് ദൂരേക്കല്ലെങ്കിലും ഇടയ്ക്കിങ്ങനോരോ പോക്ക് പോകണം.. അപ്പോഴും അടുത്തൊരിടം പോലും കാണാന്‍ കഴിയാത്ത എത്രപേരുണ്ട്.. അതില്‍ എത്രയധികം പെണ്ണുങ്ങളുണ്ട്…


ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട സ്ഥലം. അതിശയിപ്പിക്കുന്ന ജഞ്ചിറ ദ്വീപും കോട്ടയും

എല്ലാത്തിനും സാക്ഷിയായി ഇപ്പോഴും ജഞ്ചിറ ഒരു കുലുക്കവും കൂടാതെ കാലത്തെ തോൽപ്പിച്ചു കൊണ്ട് അങ്ങനെ അറബിക്കടലിൽ തല ഉയർത്തി നിൽക്കുന്നു. ലുലു മാളിന്റെയും ബുർജ് ഖലീഫയുടെയും മുന്നിൽ ചെന്ന് അന്തം വിട്ടു സെൽഫി എടുക്കുന്ന നമ്മൾ മലയാളികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഒന്നാണ് ജഞ്ചിറ.


പരിസ്ഥിതിസ്നേഹികൾക്കു മണ്‍സൂണ്‍ പഠന-ഗവേഷണ യാത്രയിൽ പങ്കെടുക്കാൻ അവസരം

സവിശേഷമായ കാലാവസ്ഥയാലും ഭൂപ്രകൃതിയാലും അനുഗ്രഹീതമായ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴയേയും അനുബന്ധ മേഖലകളായ കൃഷിയും സാമൂഹിക സാംസ്‌കാരിക പശ്ചാതലങ്ങളും പഠനവിധേയമാക്കുന്നതിന്റെ ഭാഗമായി ഈ മണ്‍സൂണ്‍ സീസണില്‍ ചക്രവാളം പരിസ്ഥിതി പഠനകേന്ദ്രം പഠന-ഗവേഷണ യാത്ര സംഘടിപ്പിക്കുന്നു


ചെവിതോണ്ടികളുടെ ഇന്ത്യ

ഒരു കാലത്തു മറ്റുള്ളവന്റെ ചെവി തോണ്ടി സ്വന്തം കുടുംബം പോറ്റിയെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല; ഇന്നിതൊരു കുറച്ചിലാണ്; അവർക്കല്ല , ചുറ്റുമുള്ള ലോകത്തിന്. അത് കൊണ്ട് തന്നെ, മറ്റു തൊഴിലുകൾ അറിയാത്ത ഈ ‘കുടുംബനാഥന്മാർ’ പട്ടിണി കിടന്നും മക്കളെ പഠിപ്പിക്കുന്നു. മറ്റു തൊഴിലുകളിലേക്കു പറഞ്ഞയക്കുന്നു .