Troll

കിടിലന്‍ മറുപടികളുമായി ട്രോളന്‍മാരെ ചിരിപ്പിച്ച് കേരള പൊലീസ്

”കേരള പൊലീസിന്റെ പേരില്‍ ഫേക്ക് അക്കൗണ്ട് തുടങ്ങിയ യുവാവ് അറസ്റ്റില്‍” എന്നായിരുന്നു ഒരാളുടെ കമന്റ്. ”ആണോ, എപ്പോ?” എന്ന് കേരള പൊലീസിന്റെ മറുപടി. അപ്പോഴതാ മറ്റൊരു വിദ്വാന്‍ വരുന്നു; ”സത്യം പറയെടാ, നീ എസ്ഐ ആവാന്‍ കൊതിച്ച് പരാജയപ്പെട്ട്, ആ വിഷമം തീര്‍ക്കാന്‍ ഫേക്ക് പേജ് തുടങ്ങിയവനല്ലേ , സിഐഡി മൂസാ സ്റ്റൈലില്‍?”  എന്നു ചോദിച്ച്.


ട്രംപിന് പകരം ബേബി ട്രംപ് ബലൂൺ. പ്രതിഷേധങ്ങളോട് ഐക്യപ്പെട്ട് ജർമൻ ടിവി

പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ട്രംപിന്റെ ഫോട്ടോവിന് മുകളിൽ ‘ട്രംപ് ബേബി’യെ റീപ്ലേസ് ചെയ്‌തിട്ടാണ് ജർമൻ ടിവി ചാനലായ ZDF ട്രംപിന്റെ ബ്രിട്ടൻ സന്ദർശനത്തെ വാർത്തയാക്കിയത് . ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു.


ക്രൂരന്മാർക്ക് കോമാളികളുടെ ആനുകൂല്യം കൊടുക്കരുത്

ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചതിനെ സോഷ്യൽ മീഡിയ വരവേറ്റത് ട്രോളുകൾ കൊണ്ടാണ്. എന്നാൽ സംഘ് പരിവാറും അതിതീവ്രഹൈന്ദവ വാദികളും ഇത്തരം ട്രോളുകളും പരിഹാസങ്ങളും വഴി നേരിടുന്ന സ്വീകാര്യതയെയും മറുവശത്ത് സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു.


ട്രംപിനെ ട്രോളി ആയത്തുല്ല ഖാംനഈ. ഇറാൻ പരമോന്നത നേതാവിന്റെ ഇൻസ്റ്റാഗ്രാം ചിത്രം വൈറലാവുന്നു

ഇറാൻ ആണവകരാറിൽ നിന്ന്​ പിൻമാറിയതിന്​ പിന്നാലെ യു.എസ്​ പ്രസിഡൻറ്​ ​ ട്രംപിനെ പരിഹസിച്ച്​ ഇറാന്റെ പരമോന്ന ആത്മീയ നേതാവ്​ ആയത്തുല്ല ഖാംനഈ. മൈക്കിൾ വൂൾഫി​​ന്റെ ​ഫയർ ആൻറ്​ ഫൂരി എന്ന പുസ്തകത്തിന്റെ പേർഷ്യൻ പതിപ്പ് വായിക്കുന്ന ചിത്രം ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​താണ്​ ഖാംനഈ ട്രംപിനെ ട്രോളിയത്​​.


ആര്‍എസ്എസ് തന്നെ പിന്തുടരുന്നുണ്ട്. അക്രമിക്കപ്പെട്ട SFI നേതാവ് പറയുന്നു

തന്റെ ഫോട്ടോ ഒരു ആര്‍എസ്എസ് വാട്‌സ് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ടായിരുന്നുവെന്നും തല്ലാനുള്ള പദ്ധതി നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നും കോളേജിലെ എബിവിപി പ്രവര്‍ത്തകന്‍ തന്നെ തന്നോട് പറഞ്ഞിരുന്നതായി ലിയോണ്‍ പറയുന്നു.


BDS: 3 വർഷ ബ്രിഡ്ജ് കോഴ്സ് തീരുമാനത്തെ ട്രോളുന്നവരോട് BDS വിദ്യാർത്ഥിനിക്ക് പറയാനുള്ളത്

ന്ത്യ പോലൊരു രാജ്യത്തു ആരോഗ്യ രംഗം ഒരു വെല്ലുവിളി ആയിരിക്കെ, ആയിരം ആളുകൾക്ക് ഒരു ഡോക്ടർ എന്ന അനുപാതം പ്രാബല്യത്തിൽ കൊണ്ട് വരാൻ വേണ്ടി MCI കൈക്കൊണ്ട നല്ലൊരു തീരുമാനം തന്നെയായിരുന്നു അത്. പക്ഷേ കാര്യങ്ങൾ ഒരു പോലെ എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നത് കൊണ്ട് മാത്രം ഒരുപാട് എതിർപ്പുകൾ വാർത്തകളായും ട്രോളുകളായും സോഷ്യൽ മീഡിയയിൽ ഓടി നടക്കുന്നു.


സവര്‍ണന് നിരക്കാത്തത് ചെയ്യുമോ ചങ്കേ.. സിപിഎം സംവരണ നിലപാടിനെ തുറന്നുകാട്ടി ട്രോളുകള്‍

മുന്നാക്കവിഭാഗത്തിലെ ദരിദ്രര്‍ക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നും ഇതിനായി കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെടുമെന്നുമുള്ള സിപിഎമ്മിന്റെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം.


”കറുത്ത നിറവും തടിച്ചുരുണ്ട വില്ലനും ” ജയരാജനെ ട്രോളുന്നതിലും അല്പം വംശീയതയുണ്ട്.

ധാർമ്മികതയും അറിവുമൊക്കെ ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്യുമ്പോൾ മനുഷ്യരെക്കുറിച്ച്‌ ഒളിച്ചു കടത്തപ്പെടുന്ന ഭാവനകളെ ചൂണ്ടിക്കാണിക്കുകയാണ്‌. ഒരാളുടെ രാഷ്ട്രീയം ചർച്ചയാകുന്നിടത്ത്‌ അയാളുടെ നിറവും രൂപവും എഴുന്നള്ളുന്നതിന്റെ വംശീയ ബോധങ്ങൾ പറയുകയാണ്‌


ഒരു ചിത്രം തിരിഞ്ഞുകൊത്തുന്ന കഥ

എസ് എഫ് ഐ പോലെയുള്ള വിദ്യാർഥിസംഘടനകൾ പ്രതിപക്ഷത്ത് ഉണ്ടായപ്പോൾ ഉള്ള ക്രമാസമാധാനപ്രശ്നനങ്ങളെ ഈ ചിത്രം കൃത്യമായി വരച്ചുകാട്ടുന്നു എന്ന് നിരവധി കമന്റുകൾ വരുന്നു


തെളിവില്ലെന്ന് ഉമ്മൻ‌ചാണ്ടി . അറിവില്ലെന്ന് പിണറായിയും . കാർടൂൺ വൈറലാവുന്നു.

തെളിവില്ല എന്നാണു ഉമ്മൻചാണ്ടിയുടെ പല്ലവിയെങ്കിൽ പുതിയ മുഖ്യമന്ത്രി ഇനി അടുത്ത അഞ്ചു വർഷം ” അറിവില്ല ” എന്നായിരിക്കും പറയുക എന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഇറങ്ങിക്കഴിഞ്ഞു.