Viral

‘പോരാടുന്നത് വരാനിരിക്കുന്ന തലമുറകളുടെ ആത്മാഭിമാനത്തിനായാണ്.’ ആ ഫലസ്‌തീൻ യുവാവ് പറയുന്നു

ഒരു കൈയിൽ ഫലസ്‌തീൻ പതാകയും മറുകൈയിൽ കല്ലെറിയാനുള്ള കവണയും കറക്കി ഇസ്രായേലി പട്ടാളത്തോട് ആക്രോശിക്കുന്ന ഫലസ്‌തീൻ യുവാവിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.


‘അത് ഞങ്ങളുടെ കടമയാണ്. അല്ലാതെന്ത്’ ആ മത്സ്യത്തൊഴിലാളി യുവാവ് ജൈസൽ പറയുന്നു

പ്രളയക്കെടുതിയിൽ മലപ്പുറം ജില്ലയിലെ വേങ്ങരയിൽ രക്ഷാ ബോട്ടിലേക്ക് കയറാൻ കഴിയാത്ത സ്‌ത്രീകളടക്കമുള്ളവർക്ക് യുവാവ് മുതുക് ചവിട്ട് പടിയാക്കി കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.


നന്മ നിറഞ്ഞ മാഷിന്റെ കഥ പറഞ്ഞു പട്ടാമ്പിയിലെ പോലീസ് ഉദ്യോഗസ്ഥൻ

കുലുക്കല്ലൂർ സ്കൂളിലെ അദ്ധ്യാപകനായ ഷമീർ മാഷ് , റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടുമുട്ടിയ അപരിചിതനായ വൃദ്ധനെയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് വരികയും വൃദ്ധസദനത്തിൽ ഏൽപിക്കാൻ കൂട്ടാക്കാതെ  ബന്ധുക്കളെ ബന്ധപ്പെട്ട് വൃദ്ധനെ ബന്ധുക്കൾക്ക് ഏൽപിക്കുകയും ചെയ്‌ത നന്മയുള്ള അനുഭവമാണ് ബാബു ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്‌തത്‌.


29 സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേര് ഒറ്റമിനുട്ടിനുള്ളിൽ. റെക്കോർഡ് നേടി 2 വയസ്സുകാരി

രണ്ടാം വയസിൽ ലോക റെക്കോർഡ് നേടി കൊച്ചു മിടുക്കി മീത് അമര്യ ഗുലാത്തി. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകൾ തെറ്റുകൂടാതെ പറയുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.


‘മിസ്റ്റർ പ്രസിഡന്റ്, നമ്മുടെ ഇഫ്‌താർ ജറൂസലമിലാണ്. ഫലസ്‌തീന്റെ തലസ്ഥാനത്ത്..’ വീഡിയോ കാണാം

മുസ്‌ലിം ലോകം നേരിടുന്ന ഭരണകൂട സാമ്രാജ്യത്വ സയണിസ്റ്റ് ഭീകരതകളെ തുറന്നുകാട്ടിയുള്ള , റമദാനോടനുബദ്ധിച് സൈൻ ടിവി പുറത്തിറക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.


പത്ത് ലക്ഷത്തിനടുത്ത് ശ്രോതാക്കള്‍. വൈറലായി ഗോകുല്‍രാജിന്റെ ഗാനങ്ങള്‍

‘ വലിയ കലാകാരനാണ് ഗോകുല്‍ , ദൈവം അനുഗ്രഹിച്ചാല്‍ എന്റെ സിനിമയില്‍ ഗോകുലിന് പാടാന്‍ അവസരം ഒരുക്കും ‘ പരിപാടിയില്‍ അതിഥിയായെത്തിയ ജയസൂര്യ ഗോകുലിനെ ചേര്‍ത്തുപിടിച്ചു പറഞ്ഞു


നിര്‍ത്താതെ കയ്യടിച്ച് ചൂരല്‍മല. നാണിയമ്മയെ ഏറ്റെടുത്തു സോഷ്യല്‍മീഡിയ

മഴവില്‍ മനോരമയിലെ ഉടന്‍ പണം പരിപാടിയില്‍ പങ്കെടുത്ത് പ്രേക്ഷകരുടെ സ്നേഹവും ബഹുമാനവും പിടിച്ചുപറ്റി വയനാട് ചൂരല്‍മലയിലെ നാണിയമ്മ. എഴുപത്തൊന്ന് വയസ്സുകാരിയായ നാണിയമ്മ തന്റെ ജീവിതകഥകള്‍ വിവരിക്കുന്നതും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതുമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.


പുകപടലങ്ങള്‍ക്കിടെ ഡല്‍ഹിയിലെ പ്രണയം. ഇണകളുടെ ഫോട്ടോഷൂട്ട് വൈറലാവുന്നു

വ്യാപകമായ പുകയും പൊടിപടലങ്ങളും കാരണം ഗുരുതരമായ അന്തരീക്ഷ മലിനീകരണം നേരിടുന്ന ഡല്‍ഹിയെ പശ്ചാത്തലമാക്കി ഇണകളുടെ പ്രണയം കാമറയില്‍ പകര്‍ത്തി യുവാവ്. ആഷിഷ് പരീക്ക് എന്ന ഫോട്ടോഗ്രാഫറാണ് വായു മലിനീകരണം അസ്വസ്ഥപ്പെടുത്തുന്ന ഡല്‍ഹിജീവിതത്തിലെ പ്രണയത്തെ ഫോട്ടോഷൂട്ടൊരുക്കി കാമറകളില്‍ പകര്‍ത്തിയത്


‘എല്ലാരും ചൊല്ലണ്’ മുതല്‍ ‘ജിമിക്കികമ്മല്‍’ വരെ. വൈറലായി ക്ലബ്FM വീഡിയോ

1954 ലെ ‘എല്ലാരും ചൊല്ലണ്’ മുതല്‍ 2017 ലെ ‘ജിമ്മിക്കി കമ്മല്‍’ വരെ, കേരളക്കര ഒരേ മനസ്സോടെ നെഞ്ചിലേറ്റിയ പാട്ടുകള്‍ക്ക് ഓടക്കുഴലിലൂടെ ഒരു പുനരാവിഷ്‌ക്കാരമാണീ വീഡിയോ. കേരളപ്പിറവിയോടനുബന്ധിച്ചാണ് ക്ലബ് എഫ് എം ഇത് പുറത്തിറക്കിയത്.
ആര്‍ ജെ കാളും മഹേഷ് നായറുമാണ് വീഡിയോവില്‍.