അവർ കൊന്നുകളഞ്ഞത് ഒരു ജനതയുടെ അഭിമാനതാരത്തെ. നയീമിനെ കുറിച്ചു ചില കാര്യങ്ങൾ

Nayeem-Qadir-380

കാശ്മീർ സൈന്യം പെൺകുട്ടിയ ബലാൽസംഗം ചെയ്തതിൽ രോഷം കൊണ്ട് പ്രതിഷേധ പ്രകടനം നടത്തിയ പ്രകടനത്തിന് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട മൂന്നു പേരിൽ ഒരാൾ രാജ്യത്തിന്‌ വേണ്ടി ക്രികറ്റ് ടീമിൽ കളിക്കാൻ സ്വപ്നം കണ്ട പ്രതിഭാശാലിയായ ക്രികറ്റ് താരം. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ നയീം ഖാദിർ ഭട്ട് എന്നാ കാശ്മീർ നിവാസികളുടെ പ്രതീക്ഷയെ കുറിച്ചു ചില കാര്യങ്ങൾ.


1.അണ്ടർ 19 ക്രികറ്റ് ക്യാമ്പിലേക്ക് കുപ്വാര ജില്ലയിൽ നിന്നും സെലെക്റ്റ് ചെയ്യപെട്ട ആദ്യ താരം

2.തങ്ങളുടെ ഗവാസ്കർ ആണ് സൈന്യത്തിന്റെ വെടിവെപ്പിൽ കൊലപ്പെട്ടതെന്നു നയീമിന്റെ ഉമ്മയും ബന്ധുക്കളും പറയുന്നു.

3.അഖിലേന്ത്യാ തല ക്രികറ്റ് കോച്ചിംഗ് ക്യാമ്പിലേക്ക് മൂന്നു വർഷം മുമ്പ് സെലെക്റ്റ് ചെയ്യപ്പെട്ടു.

4.ബൌളർമാർക്ക് എന്നും പേടിസ്വപ്നമായ കരുത്തനായ ബാറ്റ്സ്മാൻ ആണ് നയീമെന്നു സുഹ്രത്തുക്കൾ പറയുന്നു.

5.സ്റ്റാർ ലെവൻ ഹന്ദ്വാര ക്രികറ്റ് ടീമിന്റെ നായകൻ.

6.ഇന്ത്യൻ ക്രികറ്റ് ടീമിൽ കളിക്കുക എന്നത് നയീമിന്റെ സ്വപ്നമായിരുന്നു

7.കാശ്മീരിലെ സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളോടു നയീം എന്നും പ്രതികരിച്ചു.

8.സച്ചിൻ ടെണ്ടുൽക്കർ , ബ്രയാൻ ലാറ , വിരാട്ട് കോഹ്ലി , വസീം അക്രം , രാഹുൽ ദ്രാവിഡ് എന്നിവരുടെ ചിത്രം തന്റെ റൂം മതിലിൽ നയീം ഒട്ടിച്ചുവെച്ചിരുന്നു.

9.ഒരു കളി കാണാൻ പോവുന്നതിനിടെ പരിചയപെട്ട കാശ്മീരി ക്രികറ്റ് താരം പർവേസ് റസൂലിന്റെ ചിത്രം തന്റെ റൂം വാതിലിൽ നയീം ഈഴടുത്താണ് ഒട്ടിച്ചത്

10.ക്രികറ്റ് വല്ലാത്ത ഹരമായിരുന്നു നയീമിന് . പ്രാക്ടീസ് ചെയ്യാൻ ആഴ്ചയിൽ മൂന്നു തവണ മുപ്പത് കിലോമീടറുകൾ യാത്ര ചെയ്യും.

11,ഗവണ്മെന്റ് ഡിഗ്രീ കോളേജ് ഹന്ദ്വാരയിലെ ഒന്നാം വർഷ വിദ്യാർഥി ആയിരുന്നു നയീം.

Be the first to comment on "അവർ കൊന്നുകളഞ്ഞത് ഒരു ജനതയുടെ അഭിമാനതാരത്തെ. നയീമിനെ കുറിച്ചു ചില കാര്യങ്ങൾ"

Leave a comment

Your email address will not be published.


*