ഗൗരി ലങ്കേഷ്: അവര്‍ കൊന്നത് ഹിന്ദുത്വത്തിന്റെ കടുത്ത വിമര്‍ശകയെ. രാജ്യത്തെങ്ങും വ്യാപകപ്രതിഷേധം

മുതിർന്ന മാധ്യമ പ്രവർത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടു. ബെംഗളുരൂവിലെ വസതിയിൽവച്ചാണ്   ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയത്.  എഴുത്തുകാരിയും ആക്ടിവിസ്റ്റും ഹിന്ദുത്വയുടെ വിമർശകയുമായിരുന്നു ഗൗരി ലങ്കേഷ്. കൽബുർഗിയുടെ വധത്തിനെതിരെ ഉയർന്ന പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്നു. പ്രമുഖ കന്നഡ  സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായിരുന്ന  പി. ലങ്കേഷിൻറെ  മകളാണ്. ചലച്ചിത്ര പ്രവർത്തകയായ കവിത ലങ്കേഷ് സഹോദരിയാണ്.ഇന്ദ്രജിത്ത് ലങ്കേഷ് സഹോദരനുമാണ്.

കേസിൽ അന്വേഷണം ആരംഭിച്ചതായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

കൽബുർഗിയെ സ്വവസതിയിൽ വച്ച് രണ്ട് വർഷം മുമ്പ് കൊലപ്പെടുത്തിയത് പോലെ സമാനരീതിയിലാണ് ഗൗരിയയെ കൊലപ്പെടുത്തിയതും.

കൽബുർഗിയുടെ കൊലപാതകത്തിലും യു . ആർ അനന്തമൂർത്തിക്കെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെ ഉയർന്ന പ്രതിഷേധത്തിൻറെ മുന്നണിയിലുണ്ടായിരുന്നു ഗൗരി. ബി ജെ പിയുടെയും ആർ എസ് എസിൻറെയും നയങ്ങളെ ശക്തമായി വിമർശിച്ചിരുന്നു.

ഗൗരിയുടെ കൊലപാതകവാര്‍ത്ത ഏറെ ഞെട്ടിക്കുന്നതാാണെന്നും വര്‍ഗീയഫാസിസ്റ്റുകള്‍ക്കെതിരെ സന്ധിയില്ലാനടപടികള്‍ തുടരുമെന്നും കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി , കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ , കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ , സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നിവര്‍ പറഞ്ഞു.

Be the first to comment on "ഗൗരി ലങ്കേഷ്: അവര്‍ കൊന്നത് ഹിന്ദുത്വത്തിന്റെ കടുത്ത വിമര്‍ശകയെ. രാജ്യത്തെങ്ങും വ്യാപകപ്രതിഷേധം"

Leave a comment

Your email address will not be published.


*