ഈ.മ.യൗ ലിജോചിത്രത്തിന്റെ ടീസര്‍ കാണാം

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ.മ.യൗ വിന്റെ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ടീസർ പുറത്തിറക്കിയത്.  ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ.

വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. വെറും 18 ദിവസം കൊണ്ടാണ് ഷൂട്ടിങ് തീർത്തത്.

തീരദേശഗ്രാമത്തിലെ ഒരുപാട് പേരെ ബാധിക്കുന്ന വലിയ പ്രശ്നമായി മാറുന്ന ഒരു കാര്യത്തെക്കുറിച്ചാണ് സിനിമയെന്ന് ലിജോ പറയുന്നു.

ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. പി എഫ് മാത്യൂസ് രചന നിർവഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോർജ് കുളങ്ങരയാണ് നിര്‍മാണം. ഡിസംബർ റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി.

Be the first to comment on "ഈ.മ.യൗ ലിജോചിത്രത്തിന്റെ ടീസര്‍ കാണാം"

Leave a comment

Your email address will not be published.


*