‘നിങ്ങളും ബാപ്പ ചമയാനിങ്ങോട്ട് വരണ്ട’ , SFI യോട് രണ്ട് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത്

ഫ്ലാഷ് മൊബ് കളിച്ച മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരായ സോഷ്യല്‍മീഡിയയിലെ അശ്ലീലപ്രയോഗങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായ ചര്‍ച്ചയാവുകയാണ്. എസ്എഫ്ഐ സംസ്ഥാനവ്യാപകമായി ഫ്ലാഷ് മൊബുകള്‍ നടത്തിയതും അതിനെ തുടര്‍ന്ന ചോദ്യങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്യം വേണമെന്ന് പറഞ്ഞ് എസ്എഫ്ഐ നടത്തിയ പ്രതിഷേധങ്ങള്‍ രാഷ്ട്രീയഗിമ്മിക്കാണെന്നും അഭിപ്രായങ്ങളുയരുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി നേരത്തെ നടന്ന പല സമരങ്ങളിലും എസ്എഫ്ഐയുടെ മൗനവും എതിര്‍നിലപാടുകളും വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു.

എസ്എഫ്ഐയോട് ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ചോദിക്കാനുള്ളത് എന്ന ടൈറ്റിലോടെ ബെന്ന ഫാത്തിമ , ഷംന ഷെറിന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ സംസാരിക്കുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഒന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിയായ ബെന്ന ഫാത്തിമ വടകര സ്വദേശിയാണ്. കോഴിക്കോട് ഫാറൂഖ് കോളേജ് രണ്ടാം വര്‍ഷ ഇംഗീഷ് ബിരുദ വിദ്യാര്‍ത്ഥിയായ ഷംന ഷെറിന്‍ താനൂര്‍ സ്വദേശിയാണ്.

 

ഇതിനകം രണ്ടുലക്ഷത്തിനടുത്ത് പേര്‍ കണ്ട വീഡിയോകള്‍ക്ക് പതിനായിരത്തില്‍ പരം ഷെയറുകളും ലഭിച്ചു. മുസ്ലിം പെണ്‍കുട്ടികളെ സദാചാരം പഠിപ്പിക്കുന്ന സൈബറാങ്ങളമാരോടും സംസാരിക്കുന്നു ഇവര്‍ വീഡിയോവിലൂടെ.

 

Be the first to comment on "‘നിങ്ങളും ബാപ്പ ചമയാനിങ്ങോട്ട് വരണ്ട’ , SFI യോട് രണ്ട് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത്"

Leave a comment

Your email address will not be published.


*