‘നിങ്ങൾക്കിതേ പോലെ മിസ്റ്റർ മോദിയോട് ചോദിക്കാനാവില്ല’ രാഹുലിന് നിർത്താതെ കയ്യടിച്ചു സദസ്സും സോഷ്യൽ മീഡിയയും

മൂന്ന് ദിവസത്തെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി സിംഗപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സമൂഹത്തെ അഭിമുഖീകരിച്ചു സംസാരിക്കുന്നതിനിടെ നൽകിയ മറുപടികൾ കേട്ട് കയ്യടിച്ചു സദസ്സും സോഷ്യൽ മീഡിയയും. ഇന്ത്യൻ വംശജരായ കമ്പനി സി.ഇ.ഒമാരുമായി ജോലി, നിക്ഷേപം, ഇന്ത്യന്‍ സാമ്പത്തിക രംഗം എന്നിവയെ കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യുകയായിരുന്നു കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ. ” നിങ്ങൾക്ക് എന്നോട് ഇപ്പോൾ സംസാരിച്ചതുപോലെ , വിയോജിപ്പ് രേഖപ്പെടുത്തിയത് പോലെ നരേന്ദ്രമോദിയുടെ മുന്നിൽ വെച്ച് അതിനു കഴിയില്ല. നിങ്ങളോടു സംവദിക്കാനും മറുപടി പറയാനും എനിക്ക് കഴിയുന്നു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ” രാഹുൽ പറഞ്ഞു.

തന്നെ വിമർശിച്ചും പുകഴ്ത്തിയും സംസാരിച്ച ആളുകളോട് ” നിങ്ങൾ രണ്ടു പേരും രണ്ടു തീവ്ര നിലപാടുള്ളവരാണ്. ഒരാൾ ഞാനാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം എന്ന് പറയുമ്പോൾ രണ്ടാമത്തെയാൾ ഞാനാണ് എല്ലാ പരിഹാരങ്ങൾക്കും കാരണം എന്ന് പറയുന്നു. കോൺഗ്രസ്സ് ഇതുവരെ ഒന്നും തന്നെ ചെയ്തില്ലെന്ന് വിശ്വസിക്കുന്ന ഒരാളും കോൺഗ്രസ്സ് എല്ലാം ചെയ്തെന്നു വിശ്വസിക്കുന്ന മറ്റൊരാളും. എന്നാൽ ഞാൻ കരുതുന്നു , ഇന്ത്യയിൽ നമ്മൾ വിജയങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിൽ അതീ രാജ്യത്തെ ജനങ്ങളുടെ നേട്ടമാണ്. ” എന്ന് രാഹുൽ പറഞ്ഞു.

ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ സമൂഹം ഭിന്നിപ്പിന്റെ ഗുരുതര ഭീഷണി നേരിടുകയാണെന്ന് രാഹുല്‍ വിമർശിച്ചു. “ഞാന്‍ എന്റെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നത് എന്തിനെന്ന് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍… അത് ബഹുസ്വരതയുടെ ആശയം എന്നുള്ളതാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന എന്തും പറയാം, അവര്‍ക്കാവശ്യമുള്ളതെന്തും ചെയ്യാം, അതില്‍ അവര്‍ക്ക് ഒരു പ്രശ്‌നവും നേരിടേണ്ടിവരില്ല. എന്നാല്‍ ഈ ആശയത്തിനാണ് വെല്ലുവിളി ഉയരുന്നത്”, രാഹുല്‍ പറഞ്ഞു. ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ രാജ്യത്ത് ഭീഷണിയുടെ അന്തരീക്ഷത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത് രാഹുല്‍ വ്യക്തമാക്കി.

Watch Full Video here :

 

Be the first to comment on "‘നിങ്ങൾക്കിതേ പോലെ മിസ്റ്റർ മോദിയോട് ചോദിക്കാനാവില്ല’ രാഹുലിന് നിർത്താതെ കയ്യടിച്ചു സദസ്സും സോഷ്യൽ മീഡിയയും"

Leave a comment

Your email address will not be published.


*