നിന്നെ ഞാൻ മൂന്നും ചൊല്ലി ” എന്നത് അലോസരപ്പെടുത്താത്തതെന്തെന്നു റുക്‌സാന


മുത്ത്വലാഖിനെ അനുകൂലിച്ചുള്ള മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ വാദങ്ങൾക്കെതിരെയും അത്തരം വിഷയങ്ങളിൽ പുലർത്തുന്ന മൗനത്തിനെതിരെയും ആഞ്ഞടിച്ചു ജി ഐ ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന.
സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയിലെ കലന്തൻ ഹാജിയെക്കുറിച്ചും അയാളുടെ നാലുകെട്ടിന്റെ കുറിച്ചും ചർച്ചകൾ നടത്തുകയും എഴുത്തുകാരനെതിരെ അമര്ഷപ്പെടുകയും ചെയ്തവർ എന്തുകൊണ്ടാണ് ”നിന്നെ ഞാൻ മൂന്നും ചൊല്ലി ” എന്ന് കേൾക്കേണ്ടിവരുന്ന മുസ്ലിം സ്ത്രീ ജീവിതത്തെ കുറിച്ച് മൗനം പാലിക്കുന്നു എന്ന് റുക്‌സാന തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ എഴുതി. രണ്ടാം വട്ടം ജി ഐ ഒ വിന്റെ സംസ്ഥാന പ്രസിഡന്റാവുന്ന പി റുക്‌സാന മുസ്ലിം സ്ത്രീ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന നേതാവ് കൂടിയാണ്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥിനി വിഭാഗമാണ് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ.

പോസ്റ്റിന്റെ പൂർണരൂപം :-

ഭൂതകാലത്തിലെങ്ങോ ജീവിച്ച ബിരിയാണിയിലെ കലന്തൻ ഹാജിയെക്കുറിച്ച് , അയാളുടെ നാലുകെട്ടിനെക്കുറിച്ച് അയാൾ കുഴിച്ചുമൂടിയ ദമ്മ് പൊട്ടിക്കാത്ത ബിരിയാണിയെ കുറിച്ചും ഒരു എഴുത്തുകാരൻ കഥയെഴുതിയപ്പോൾ അമർഷപ്പെട്ട സഹോദരങ്ങളെന്തേ ഭാവിയിലും തുടരാവുന്ന വാട്സ് അപ്പ് മെസേജ് വഴിയോ ഫേസ് ബുക് വഴിയോ അല്ലെങ്കിൽ ഒരു വോയ്സ് ക്ലിപ്പ് വഴിയോ വന്ന ” നിന്നെ ഞാൻ മൂന്നും ചൊല്ലി ” എന്ന നിയമസാധുത വഴി ഇനിയും പകച്ച് പോയേക്കാവുന്ന മുസ്ലിം സ്ത്രീ ജൻമങ്ങളെക്കുറിച്ച് അലോസപ്പെടാത്തത്……???

Be the first to comment on "നിന്നെ ഞാൻ മൂന്നും ചൊല്ലി ” എന്നത് അലോസരപ്പെടുത്താത്തതെന്തെന്നു റുക്‌സാന"

Leave a comment

Your email address will not be published.


*