സമരാവേശവുമായി സുങ്കണ്ണയും താഹിറും.ബിരുദദാനചടങ്ങിൽ ചർച്ചയായി ‘രോഹിത് വെമുല’

 

അപ്പാറാവുവിൽ നിന്നും ബിരുദം സ്വീകരിക്കാതെയും സദസ്സിൽ നിന്ന് രോഹിത് വെമുല ഐക്യദാർഢ്യമുദ്രാവാക്യങ്ങൾ മുഴക്കിയും ഹൈദരാബാദ് കേന്ദ്രസർവകലാശാലയിലെ പതിനെട്ടാമത് ബിരുദദാന സമ്മേളനത്തിൽ ”രോഹിത് വെമുല” വിഷയം ചർച്ചയായി.

യൂണിവേയ്സിറ്റി അധികൃതരുടെ ജാതീയ അവഹേളനങ്ങളുടെ ഇര രോഹിത് വെമുലയ്ക്കൊപ്പം സര്‍വകലാശാലയില്‍ നിന്ന് നടപടി നേരിട്ട നാലുപേരില്‍ ഒരാളായ സുങ്കണ്ണ വെല്‍പുലയാണ് ആരോപണ വിധേയനായ വൈസ് ചാന്‍സലര്‍ പി അപ്പറാവുവില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം വാങ്ങാന്‍ വിസമ്മതിച്ചത്. പേര് വിളിച്ചപ്പോള്‍ വേദിയിലെത്തിയ വെല്‍പുല ബിരുദം വിസിയില്‍ നിന്ന് വാങ്ങില്ലെന്നു വിസിയോടു തന്നെ പറഞ്ഞു. തുടര്‍ന്ന് പിവിസി വിപിന്‍ ശ്രീവാസ്തവ അധ്യക്ഷ വേദിയില്‍ നിന്ന് എഴുന്നേറ്റുവന്ന് ബിരുദം കൈമാറി. പ്രതിഷേധം കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. സര്‍വകലാശാലയില്‍ പതിനെട്ടാമത് ബിരുദദാന സമ്മേളനമായിരുന്നു ശനിയാഴ്ച. സര്‍വകലാശാലയിലെ അംബേദ്‌കര്‍ സ്ടുഡന്റ്സ് അസോസിയേഷന്‍ നേതാവ് കൂടിയാണ് സുങ്കണ്ണ വെല്‍പുല.

അതേ സമയം , ബിരുദദാന സമ്മേളനത്തിനിടയിൽ ” ജോഹർ രോഹിത് വെമുല ” യുൾപ്പടെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചു ഗവേഷക വിദ്യാർത്ഥിയും എ എസ് എ യുടെ കാമ്പസിലെ സജീവസാന്നിധ്യവുമായ താഹിർ ജമാൽ കെ എമും രംഗത്തെത്തി.

സുങ്കണ്ണയ്ക്കും താഹിറിനും നവമാധ്യമങ്ങളിൽ വ്യാപകമായ പിന്തുണയാണ് ലഭിക്കുന്നത്.
അപ്പാറാവുവിനെതിരെയുള്ള തങ്ങളുടെ സമരം തുടരുകതന്നെ ചെയുമെന്നുള്ളതിന്റെ ശക്തമായ സൂചനയാണ് സുങ്കണ്ണയുടെ ഇടപെടലെന്നു ദളിത് വിദ്യാർത്ഥിനേതാവ് ദോന്താ പ്രശാന്ത് പ്രതികരിച്ചു. ഏറ്റവും മനോഹരമായ ചെറുത്തുനിൽപ്പുകൾ ഉണ്ടാവുക അടിച്ചമർത്തപ്പെട്ടവരുടെ കൂട്ടത്തിൽ നിന്ന് തന്നെയായിരിക്കും എന്നതാണ് സുങ്കണ്ണയുടെ അപ്പാറാവുവിനുള്ള ശക്തമായ പ്രഹരം തെളിയിക്കുന്നതെന്ന് എ എസ് എ കൾച്ചറൽ സെക്രട്ടറി ഫസീഹ് അഹമ്മദ് ഇ കെ പറയുന്നു.

hcu-591943

Be the first to comment on "സമരാവേശവുമായി സുങ്കണ്ണയും താഹിറും.ബിരുദദാനചടങ്ങിൽ ചർച്ചയായി ‘രോഹിത് വെമുല’"

Leave a comment

Your email address will not be published.


*