കമല്‍സി പുസ്തകം കത്തിച്ചു. പോലീസ് വേട്ട തുടരുന്നുവെന്നും കമല്‍.

 

സര്‍ക്കാറും പോലീസ് സേനയും നിരന്തരം തന്നെയും കുടുംബത്തെയും വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് നോവലിസ്റ്റ് കമല്‍ സി ചവറ തന്റെ ”ശ്മശാനങ്ങളുടെ നോട്ടുപുസ്തകം ” പുസ്തകത്തിന്റെ പ്രതി കത്തിച്ചു. കോഴിക്കോട് നഗരത്തില്‍ മനുഷൃാവകാശ പ്രവര്‍ത്തകരെയും മാധൃമ പ്രവര്‍ത്തകരെയും സാക്ഷിയാക്കി പുസ്തകം കത്തിച്ച കമല്‍ ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ എഴുത്ത് നിര്‍ത്തുമെന്ന് പ്രഖൃാപിച്ചു. ഡിജിപി കളവ് പറയുകയാണെന്നും തനിക്കും നദീറിനുമെതിരെ പോലീസ് വേട്ട തുടരുന്നുണ്ടെന്നും കമല്‍ പറഞ്ഞു. പുസ്തകം കത്തിക്കുമെന്ന് നേരത്തെ പ്രഖൃാപിച്ചപ്പോള്‍ എഴുത്തുകാരന്‍ സകറിയ ഒഴികെ സാംസ്കാരികരംഗത്ത് നിന്നൊരാളും പ്രതികരിച്ചില്ലെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു. കമലിന് ഐകൃദാര്‍ഢൃം പ്രഖൃാപിക്കാനെത്തിയവര്‍ പിണറായി സര്‍ക്കാരിനെതിരെ മുദ്രാവാകൃം മുഴക്കി.

 

അതേസമയം കമല്‍ സി ചവറക്കെതിരെ അന്യേഷണം നടക്കുന്നുവെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് ഡിജിപി. ആ കേസിലെ എല്ലാ തുടര്‍ നടപടികളും നിര്‍ത്തിവെച്ചിട്ടുണ്ട്. യാതൊരുവിധ അന്വേഷണവും നടക്കുന്നില്ലെന്നും ഡിജിപി പറഞ്ഞു. 124 എ പ്രകാരം എടുത്ത കേസ് പുന:പരിശോധിക്കുകയാണെന്നും ഡിജിപി പ്രസ്താവനയില്‍ അറിയിച്ചു

 

Be the first to comment on "കമല്‍സി പുസ്തകം കത്തിച്ചു. പോലീസ് വേട്ട തുടരുന്നുവെന്നും കമല്‍."

Leave a comment

Your email address will not be published.


*