ആത്മഹത്യയല്ല , കൊലപാതകമാണ് . അനീഷിന്റെ അമ്മ പറയുന്നു.

അഴീക്കല്‍ ബീച്ചില്‍ ഒരു കൂട്ടം സാമൂഹ്യവിരുദ്ധരുടെ സദാചാര ആക്രമണത്തിന് ഇരയായ യുവാവ് അനീഷ് ആത്മത്യ ചെയ്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിലും മറ്റിടങ്ങളിലുമടക്കം വ്യാപക പ്രതിഷേധം . വാലന്റൈന്‍സ് ദിനത്തില്‍ സുഹൃത്തിനൊപ്പം അഴീക്കല്‍ ബീച്ച് കാണാനെത്തിയ അനീഷിന് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേറ്റിരുന്നു. ഇരുവരുടേയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് അനീഷ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് കാരണം ഈ ആക്രമണത്തിന് നേതൃത്വം നൽകിയ ധനേഷും രമേശുമാണെന്ന് കുറിപ്പില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഇവരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടേയും അനീഷിന്റേയും വീഡിയോ ചിത്രീകരിച്ചത് ധനേഷ് ആണെന്ന് അനീഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട് .

ആക്രമണത്തെ തുടര്‍ന്നുളള അപമാനത്താലാണ് തന്റെ മകന്‍ ആത്മഹത്യ ചെയ്തതെന്ന് അനീഷിന്റെ അമ്മ ലത. സംഭവത്തിന് ശേഷം കൊല്ലം കരുനാഗപ്പള്ളിയിലെ അമൃത മഠത്തിലെ അഡ്മിനിസ്‌ട്രേഷനില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച അനീഷ് വളരെ പ്രയാസത്തോടെയാണ് പിന്നീടുള്ള ദിവസങ്ങളിൽ കാണപ്പെട്ടതെന്നും അമ്മ പറയുന്നു. അതേ സമയം , അനീഷിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

Be the first to comment on "ആത്മഹത്യയല്ല , കൊലപാതകമാണ് . അനീഷിന്റെ അമ്മ പറയുന്നു."

Leave a comment

Your email address will not be published.


*