വോട്ടിങ്ങ് മെഷീന്‍ ‘തട്ടിപ്പ്’ ; മായാവതി കോടതിയിലേക്ക്

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ പരാതിയുമായി മായാവതി കോടതിയിലേക്ക്. യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്യമം കാട്ടിയാണ് ബി.ജെ.പി വിജയിച്ചതെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖവിലയ്‌ക്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിഎസ്പി അധൃക്ഷ മായാവതി കോടതിയെ സമീപിക്കുന്നത്.

‘റിസല്‍ട്ട് പ്രഖൃാപിച്ച മാര്‍ച്ച് 11നു തന്നെ തങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് വരെയും വ്യക്തമായ ഒരു മറുപടി പാര്‍ട്ടിക്ക് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല. അതിനാല്‍ കോടതിയെ സമീപിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഈ തട്ടിപ്പില്‍ നിന്നും ജനാധിപത്യത്തെ രക്ഷിക്കണം.’ മായവതി മാധൃമങ്ങളോടു പറഞ്ഞു.

ഏത് സ്ഥാനാര്‍ഥിയ്ക്ക് വോട്ട് ചെയ്താലും ബി.ജെ.പിയ്ക്ക് ലഭിക്കുന്ന തരത്തിലാണ് വോട്ടിംഗ് മെഷീനുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നായിരുന്നു മായാവതിയുടെ ആരോപണം.

Be the first to comment on "വോട്ടിങ്ങ് മെഷീന്‍ ‘തട്ടിപ്പ്’ ; മായാവതി കോടതിയിലേക്ക്"

Leave a comment

Your email address will not be published.


*