മഹിജയും അവിഷ്‌ണയും നിരാഹാര സമരം അഞ്ചാം ദിവസവും തുടരുന്നു

കേരള പോലീസ് കൊലയാളികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ചു ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ നിരാഹാര സമരം അ‍ഞ്ചാം ദിവസവും തുടരുന്നു .ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മഹിജയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളം കുടിക്കില്ലെന്നും മരുന്ന് കഴിക്കില്ലെന്നും തീരുമാനിച്ച മഹിജയ്ക്ക് നിര്ബന്ധപ്പൂര്‍വ്വം ഡ്രിപ്പ് നല്‍ക്കുന്നുണ്ട്. തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മഹിജയ്ക്ക് ഒപ്പം ചികിത്സ തേടിയ ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്തും നിരാഹാരം തുടരുകയാണ്.

അതേ സമയം , ജിഷ്ണുവിന്‍റെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ സോമന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം അവിഷ്ണയെ പരിശോധിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ഈ അവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്നുമായിരുന്നു മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്. വടകര ജില്ല ആശുപത്രിയിൽ നിന്നുള്ള ആംബുലൻസ യൂണിറ്റ് വീട്ടിൽ ക്യാംപ് ചെയ്യുന്നുണ്ട്

Be the first to comment on "മഹിജയും അവിഷ്‌ണയും നിരാഹാര സമരം അഞ്ചാം ദിവസവും തുടരുന്നു"

Leave a comment

Your email address will not be published.


*