ജസ്റ്റിസ് കർണ്ണനു നീതി ലഭിക്കാൻ പാർലമെന്റ് ഇടപെടണമെന്ന് കെ അംബുജാക്ഷൻ

സുപ്രീം കോടതിയാണ് സുപ്രീം എന്നത് തിരുത്തപ്പെടണമെന്നും ജുഡീഷ്യറിയിലെ അനീതികൾക്കെതിരെ പൊരുതിയ ജസ്റ്റിസ് കർണ്ണനു നീതി ലഭിക്കാനുള്ള സമരത്തിൽ അണിചേരണമെന്നും പ്രമുഖ ദളിത് ആക്ടിവിസ്റ്റും വെൽഫെയർ പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയുമായ കെ അംബുജാക്ഷൻ. പാവപെട്ടവനെതിരെ കോടീശ്വരർക്കു വേണ്ടി ‘ നീതിയെ’ തിരുത്തിയ സഹജഡ്ജിമാർക്കെതിരെ രാജ്യത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ ജസ്റ്റിസ് കര്ണനെ പോലീസും ഭരണകൂടവും വേട്ടയാടുമ്പോൾ രാജ്യത്തെ ഓരോ പൗരനും അപമാനഭാരത്താൽ തല താഴ്ത്തേണ്ട സാഹചര്യമാണെന്നും അംബുജാക്ഷൻ പറഞ്ഞു.

”ഭരണഘടനാപരമായി കർണനെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതി ജഡ്ജിമാർക്ക് അധികാരമില്ല. അംബേദ്‌കറിന്റെ ദത്തുപുത്രൻ എന്ന് സ്വയം വിശേഷിപ്പിച്ച കർണന്റേത്  ജുഡീഷ്യറിയിലെ ജാതീയതക്കെതിരായ പോരാട്ടവുമാണ് ” , അംബുജാക്ഷൻ പറഞ്ഞു. ജസ്റ്റിസ് കര്ണ്ണന് നേരെയുള്ള വേട്ടക്കെതിരെ പാർലമെന്റ് അടിയന്തിരമായി ഇടപെടണമെന്ന് അംബുജാക്ഷൻ ആവശ്യപ്പെട്ടു. ദളിത് എംപിമാർ പോലും നിശ്ശബ്ദരാവുന്നത് വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "ജസ്റ്റിസ് കർണ്ണനു നീതി ലഭിക്കാൻ പാർലമെന്റ് ഇടപെടണമെന്ന് കെ അംബുജാക്ഷൻ"

Leave a comment

Your email address will not be published.


*