തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പ്. പ്രതിഷേധം വ്യാപകമാവുന്നു

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 9 പേര്‍ മരിച്ചു മരണസംഖ്യ പത്ത് കടന്നെന്നും റിപ്പോർട്ടുകളുണ്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയാണ് വെടിവെപ്പുണ്ടായത്. പ്രതിഷേധത്തിന്റെ നൂറാം ദിവസമാണ് പൊലീസ് വെടിവെപ്പുണ്ടായത്.

പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്നത്.

പ്രദേശത്തെ വായുവും ജലവും സ്‌റ്റെര്‍ലൈറ്റ് കമ്പനി മലിനപ്പെടുത്തുവെന്നാരോപിച്ചാണ് ജനങ്ങള്‍ സമരത്തിന് തുടക്കമിട്ടത്.

തൂത്തുക്കുടിയിലെ പോലീസ് വെടിവെപ്പിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങളാണുയരുന്നത്. സമരക്കാർക്ക് നേരെ നടന്നത് ഭരണകൂട ഭീകരതയാണെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവും ഡി എം കെ പ്രസിഡന്റുമായ സ്റ്റാലിൻ പോലീസ് ഭീകരതയെ ശക്തമായി അപലപിച്ചു. ഗവണ്മെന്റ് ജനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത് വ്യാപകമായ വിപത്തുണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി.

ജനങ്ങളുടെ വികാരത്തെ മനസ്സിലാക്കുന്നതിലും ബഹുമാനിക്കുന്നതിലും ഗവൺമെന്റ് പരാജയപ്പെട്ടെന്ന് രജനീകാന്ത് കുറ്റപ്പെടുത്തി

Be the first to comment on "തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പ്. പ്രതിഷേധം വ്യാപകമാവുന്നു"

Leave a comment

Your email address will not be published.


*