ഉമര്‍ ഖാലിദിന് നേരെ ഡല്‍ഹിയില്‍ വധശ്രമം

ജവഹര്‍ലാൽ നെഹ്‍റു സർവകലാശാല (ജെഎൻയു) വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ വധിക്കാൻ ശ്രമം. അജ്ഞാതൻ ഉമർ‌ ഖാലിദിനു നേരെ വെടിയുതിർക്കാൻ ശ്രമിച്ചു. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനു മുന്നിലാണു സംഭവം.

അക്രമി ഓടിപ്പോയതായി സംഭവത്തിലെ ദൃക്‌സാക്ഷി ഐഎന്‍എയോട് വ്യക്തമാക്കി. വെള്ള ഷർട്ട് ധരിച്ചെത്തിയ അക്രമി ഉമറിനെ തള്ളിയശേഷം വെടിയുതിർക്കുകയായിരുന്നു. ഉമർ ഖാലിദിന്റെ കൂടെയുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ തോക്ക് ഉപേക്ഷിച്ച് അക്രമി രക്ഷപ്പെടുകയായിരുന്നെന്നാണു വിവരം.

Be the first to comment on "ഉമര്‍ ഖാലിദിന് നേരെ ഡല്‍ഹിയില്‍ വധശ്രമം"

Leave a comment

Your email address will not be published.


*