Tamilnadu

രജനികാന്തിനോട് ‘നിങ്ങളാരാണ്’ എന്ന് ചോദിച്ച വിദ്യാർത്ഥിയെ തൂത്തുക്കുടി സമരത്തിൽ അറസ്റ്റ് ചെയ്‌ത്‌ പോലീസ്

വിദ്യാർത്ഥി നേതാവും സ്റ്റെർലൈറ്റ് വിരുദ്ധ സമരപോരാളിയുമായ സന്തോഷ് രാജിനെ അറസ്റ് ചെയ്‌തതിനെതിരെ തൂത്തുകുടിയിലെ പണ്ടാരംപറ്റി ഗ്രാമത്തിൽ വ്യാപക പ്രതിഷേധം.


ബി.ജെ.പിയെ വളർത്തലല്ല ഞങ്ങളുടെ ജോലി: എ.ഐ.എ.ഡി.എം.കെ

തമിഴ്‌നാട്ടിൽ ബിജെപിയ്ക്ക് വളരാൻ തങ്ങള്‍ സഹായം ചെയ്യുമെന്നു പറയുന്നത് വലിയ തമാശയാണെന്നാണ് എഐഎഡിഎംകെ നേതാവ് തമ്പിദുരൈ. ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


‘അയാം സോറി അയ്യപ്പാ നാന്‍ ഉള്ള വന്താ എന്നാപ്പാ’: തമിഴ്‌നാട്ടിൽ നിന്നും പാ രഞ്ജിത്തും കൂട്ടരും

പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ‘കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്‍ഡ്’ ആണ് പാട്ട് പാടി ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.


ഒരാൾക്കെതിരെ മാത്രം 133 കേസുകൾ. തൂത്തുക്കുടി സമരക്കാരോട് തമിഴ്‌നാട് ചെയ്യുന്നത്

തമിഴ്‌നാട് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ മഹാസമരത്തിൽ പങ്കെടുത്തവരെ നിരന്തരം വേട്ടയാടി തമിഴ്‌നാട് ഗവണ്മെന്റ്. സമരത്തിൽ പങ്കെടുത്ത ഓരോരുത്തർക്കുമെതിരെ നൂറിലധികം എഫ് ഐ ആറുകളാണ് പോലീസ് ചുമത്തുന്നത്.


മുസ്‌ലിംകളുടെ നൻപൻ

കരുണാനിധിയെ സ്‌മരിച്ചു ഫ്രന്റ് ലൈൻ മാസികയിൽ കോമ്പൈ എസ് അൻവർ എഴുതിയ ലേഖനം. ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ സോഷ്യോളജി ഗവേഷകവിദ്യാർത്ഥി ത്വയ്യിബ് ആർ ആണ് പരിഭാഷകൻഇന്ത്യൻ രാഷ്ട്രീയത്തിലെ കലൈജ്ഞറിന് ആദരവുകളോടെ വിട

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.


തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പ്. പ്രതിഷേധം വ്യാപകമാവുന്നു

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 9 പേര്‍ മരിച്ചു മരണസംഖ്യ പത്ത് കടന്നെന്നും റിപ്പോർട്ടുകളുണ്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റുഒന്നരലക്ഷം വാങ്ങി രണ്ടരലക്ഷം തിരിച്ചടച്ചു. പോലീസില്‍ പരാതിപ്പെട്ടത് 6 തവണ. കത്തിത്തീര്‍ന്ന കുടുംബത്തിനോട് പോലീസും പലിശക്കാരും ചെയ്തത്

കടബാധ്യത കാരണം കലക്ടറേറ്റിന് മുന്നില്‍ സ്വയം തീ കൊളുത്തിയ തമിഴ്നാട്ടിലെ നാലംഗകുടുംബത്തിന്റെ ആ ചിത്രം ഏറെ കുറച്ചൊന്നുമല്ല നമ്മെ അസ്വസ്ഥപ്പെടുന്നത്. കത്തിത്തീര്‍ന്ന പതിനെട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ജീവനോടെ നിന്നു കത്തുന്ന അഞ്ചുവയസ്സുകാരിയെയും ചിത്രങ്ങളില്‍ കാണാം