യൂണിവേഴ്‌സിറ്റികളിലെ ദളിത് പഠനകേന്ദ്രങ്ങൾ അടക്കാൻ കേന്ദ്രഗവൺമെന്റ്

ഇന്ത്യയിലെ യൂണിവേഴ്സിറ്റികളിലെ ദളിത് പഠന കേന്ദ്രങ്ങളും സാമൂഹ്യ പിന്നാക്കവസ്ഥ പഠനകേന്ദ്രങ്ങളും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന്‍റെ ആദ്യ പടിയായി സാമൂഹ്യ പിന്നാക്കവസ്ഥ ഗവേഷണ കേന്ദ്രങ്ങള്‍ ഈ മാര്‍ച്ചോടെ അടച്ച് പൂട്ടിയേക്കും. ജവഹർലാൽ നെഹ്‌റു സർവകലാശാല ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലകള്‍ക്കെല്ലാം ഇത് സംബന്ധിച്ച മുന്നറിയിപ്പ് യു.ജി.സി നല്‍കിയെന്നതാണ് വാർത്തകൾ.

പിന്നോക്ക വിഭാഗത്തിന്‍റെ വിദ്യാഭ്യാസ പുരോഗതി കൂടി ലക്ഷ്യമിട്ട് മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായ കാലത്ത് രാജ്യത്ത് 35 സര്‍വ്വകലാശാലകളില്‍‍ ” സെന്‍റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യന്‍ ഇന്‍ക്ലൂഷന്‍ ആന്‍‌ എക്സ്ക്ലൂഷന്‍ പോളിസി” എന്ന പഠന കേന്ദ്രം അനുവദിച്ചിരുന്നു. ഇതിന് കീഴിലാണ് ദളിത് ഗവേഷണം, അംബേദ്കര്‍ തത്വചിന്ത, സംവരണം , സാമൂഹ്യനീതി തുടങ്ങി വ്യത്യസ്ത പഠന ശാഖകള്‍ ഇന്ന് മിക്ക സര്‍വ്വകലാശാലകളിലും പ്രവര്‍ത്തിക്കുന്നത്. ഇത്തരം പഠന- ഗവേഷണ കേന്ദ്രങ്ങള്‍ക്കുള്ള ഫണ്ട് നിര്‍ത്തലാക്കാനാണ് കേന്ദ്ര തീരുമാനം. ജെ എന്‍ യു ഉള്‍പ്പെടെയുള്ള 35 കേന്ദ്ര സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് ഇത് സംബന്ധിച്ച് യു.ജി.സി മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. കേന്ദ്ര മാനവ വിഭവേ ശേഷി വകുപ്പ് മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ഈ മുന്നറിയിപ്പ് . ഇത്തരം പഠന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ ജോലിക്ക് മാര്‍ച്ച് 31 വരെയെ സാധുത ഉണ്ടാകൂ എന്നും സര്‍വ്വകലാശാല വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു.

വാർത്ത – മീഡിയവൺ

Be the first to comment on "യൂണിവേഴ്‌സിറ്റികളിലെ ദളിത് പഠനകേന്ദ്രങ്ങൾ അടക്കാൻ കേന്ദ്രഗവൺമെന്റ്"

Leave a comment

Your email address will not be published.


*