യുപിയില്‍ 2 മാസത്തിനിടെ 803 ബലാല്‍സംഗം , 729 കൊല

രണ്ടുമാസത്തിനിടെ ഉത്തര്‍പ്രദേശില്‍ 803 ബലാല്‍സംഗവും 729 കൊലപാതകവും. യോഗി ആദിത്യനാഥിന്റെ കീഴില്‍ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. മാര്‍ച്ച് 15 മുതല്‍ മെയ് 9 വരെയുള്ള കാലയളവിലെ സ്ഥിതിവിവരകണക്കാണിത്. നിയമസഭയില്‍ മന്ത്രി സുരേഷ്കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

803 ബലാല്‍സംഗം , 729 കൊലപാതകം , 799 കൊള്ള , 2682 തട്ടിക്കൊണ്ടുപോകല്‍ , 60 തീവെട്ടിക്കൊള്ള എന്നിങ്ങനെ പോവുന്നു കണക്കുകള്‍.

സംഘ്പരിവാര്‍ പ്രചാരകനായ യോഗി ആദിത്യനാഥ് അതിതീവ്ര ഹൈന്ദവദേശീയതയുടെ വക്താവാണ്. യുപി മന്ത്രിസഭയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള മന്ത്രിമാരെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ദലിതുകള്‍ക്കും മുസ്ലീംകള്‍ക്കുമെതിരായ ആക്രമണങ്ങള്‍ യുപിയില്‍ വ്യാപകമാവുകയാണ്

Be the first to comment on "യുപിയില്‍ 2 മാസത്തിനിടെ 803 ബലാല്‍സംഗം , 729 കൊല"

Leave a comment

Your email address will not be published.


*