2019 Election

‘ബിജെപിയിൽ നിന്നും ദലിത് എംപിമാർ പുറത്തുവരണം, മനുവാദികളുടെ പാർട്ടിയാണത്’: സാവിത്രി ഫൂലെ

‘ഈ ഗവണ്മെന്റ് നമ്മുടെ ഭരണഘടനയെ തകർക്കാൻ പ്രതിജ്ഞ എടുത്ത കൂട്ടരാണ്. ഭരണഘടനയെ സംരക്ഷിക്കാൻ മറ്റൊരു അംബേദ്‌കർ ഇനി വരില്ല. എൻ്റെയും നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്  രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുക എന്നത്. ഭരണഘടനയുടെ സംരക്ഷണത്തിനും നമ്മുടെ നിലനിൽപ്പിനും വേണ്ടി നാം അത് ചെയ്തേ തീരൂ.’ കഴിഞ്ഞ ദിവസം ബിജെപിയിൽ നിന്നും രാജിവെച്ച ലോകസഭാംഗം സാവിത്രി ഭായ് ഫൂലെയുടെ വാക്കുകളാണ്.


കോൺഗ്രസ്സിൻ്റെ മത്സരാത്മക ഹിന്ദുത്വവും മുസ്‌ലിംകളുടെ രാഷ്ട്രീയ ഭാവിയും

ഇന്ത്യയിൽ വികസന പ്രശ്‌നങ്ങൾ നിങ്ങൾക്ക് ഉയർത്തികൊണ്ടുവരാം, അഴിമതിയെക്കുറിച്ചു പറയാം, പരമാവധി പോയാൽ ദലിത് വിഷയങ്ങൾ വരെ ചർച്ച ചെയ്യാം. എന്നാൽ മുസ്‌ലിം വിഷയങ്ങളോ അവർക്കെതിരായ അക്രമങ്ങളെക്കുറിച്ചോ മിണ്ടരുത്. ചുരുക്കത്തിൽ, ഇന്ത്യയിൽ മുസ്‌ലിമിനെ കൊല്ലുന്നത് അഴിമതിയെക്കാളും വലിയ പ്രശ്‌നമൊന്നുമല്ല എന്ന് വ്യഗ്യം


മധ്യപ്രദേശ് നാളെ ബൂത്തിലേക്ക്. പതറി ബിജെപി. പ്രതീക്ഷയോടെ കോൺഗ്രസ്സ്. ബിഎസ്‌പി നിർണായകം

രാജ്യം ഉറ്റുനോക്കുന്ന മധ്യപ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ. 230 അംഗ നിയമസഭയിലേക്ക് 2899 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.


2019 തെരഞ്ഞെടുപ്പ്: മായാവതിയെ പിന്തുണക്കുമെന്ന് ചന്ദ്രശേഖർ ആസാദ്

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്നും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മായാവതി നയിക്കുന്ന ബഹുജൻ സമാജ്‌വാദി പാർട്ടിയെ പിന്തുണക്കുമെന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്.


തെലങ്കാന തെരഞ്ഞെടുപ്പ്: കോൺഗ്രസ്സ് മുസ്‌ലിംകളോട് ചെയ്യുന്നത്

‘മുസ്‌ലിംകളെ കോൺഗ്രസ്സ് രാഷ്ട്രീയമായി ഒട്ടും പരിഗണിക്കുന്നില്ല. സ്ഥാനാർഥിപട്ടികയിൽ മുസ്‌ലിംകളോട് ഭീകരമായ വിവേചനം. പാർട്ടി നേതൃത്വത്തിലും അവഗണന’ തെലങ്കാനയിലെ കോൺഗ്രസ്സ് സംസ്ഥാനവൈസ് പ്രസിഡന്റ് ആബിദ് റസൂലും എഐസിസി ദേശീയകോർഡിനേറ്റർ ഖലീഖ് റഹ്‌മാനും പാർട്ടി വിട്ടു


2014 ലെ പൂജ്യം സീറ്റിൽ നിന്ന് 2019 ൽ പ്രധാനമന്ത്രിപദത്തിലേക്ക്

2014  ലെ പൂജ്യം സീറ്റിൽ നിന്ന് 2019 ൽ പ്രധാനമന്ത്രിയാകാൻ പോകുന്ന ദളിത് വനിത എന്ന രീതിയിൽ മായാവതിക്ക് ഇന്ത്യൻ രാഷ്ട്രീയത്തെ അത്ഭുതപെടുത്താൻ സാധിക്കുമോ?.

മായാവതിയുടെ പ്രധാനമന്ത്രി പദത്തിലേക്കുളള സാധ്യതകളെ വിലയിരുത്തുന്നു


കർണാടകയിൽ അടിപതറി ബിജെപി. 2019 ടെസ്റ്റ് ഡോസെന്ന് കോൺഗ്രസ്സ്-ജെഡിഎസ് നേതാക്കൾ

കര്‍ണാടക നിയമസഭാ ലോകസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് കനത്ത പരാജയം. അഞ്ചിടങ്ങളിൽ നാലിലും പരാജയപെട്ട് ബിജെപി


രാജസ്ഥാൻ തിരഞ്ഞെടുപ്പും വി.എച്ച്.പിയുടെ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളും

ഗോസംരക്ഷണത്തിൻ്റെ പേരിൽ ഹിന്ദുത്വ ഭീകരർ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ മുസ്ലിം സമുദായത്തിൻ്റെ ഇടയിൽ വലിയ അരക്ഷിത ബോധമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഹിന്ദു വികാരങ്ങൾക്ക് എതിരാണെന്ന പഴി കേൾക്കാതിരിക്കാൻ താല്പര്യമില്ലാത്തതിനാൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇത് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാനുള്ള താല്പര്യം കാണിക്കുന്നില്ല.


2019ൽ കോൺഗ്രസ്സ് ജയിക്കുമെന്ന് എഫ്ബി പോസ്റ്റ്. കോൺഗ്രസുകാരനെ സംഘ്പരിവാർ സംഘം കുത്തികൊന്നു

ബി.ജെ.പിയ്ക്കും ബജ്‌രംഗദളിനും എതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്‌തതിൻ്റെ പേരിൽ കോൺഗ്രസ്സ് പ്രവർത്തകനെ തീവ്രഹിന്ദുത്വവാദികൾ കൊലപ്പെടുത്തി.


2019 ൽ പോരാട്ടം മോഡി V/S ഇന്ത്യ. 25 സംസ്ഥാനങ്ങളിലും സഖ്യങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷം

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിയെയും ബിജെപി ഗവണ്മെന്റിനെയും പരാജയപ്പെടുത്താതാൻ രാജ്യത്ത് 25 ലധികം സംസ്ഥാനങ്ങളിൽ പ്രതിപക്ഷപാർട്ടികളുടെ സഖ്യമുണ്ടാകുമെന്നു ദേശീയ നേതാക്കൾ.