‘ഒരു  മെക്‌സിക്കൻ അപാരത’ അപരരാക്കിയവരെ കുറിച്ച് സംസാരിക്കാം

ഒപീനിയന്‍ – മുഹമ്മദ് സഈദ് ടി കെ

സുഹൃത്ത് പറഞ്ഞത് കേട്ട് ആണ് മലയാളത്തിൽ വരാനിരിക്കുന്ന പുതിയ സിനിമയുടെ പ്രോമോ വീഡിയോ യൂ ടൂബിൽ കണ്ടത്,ടോം എമ്മട്ടിയുടെ ‘ഒരു മെക്സിക്കൻ അപാരത’ആണ്  പടം.ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു എന്നും തോന്നുന്നു.സിനിമയുടെ പ്രോമോ വീഡിയോ ആണോ ‘പാർട്ടി’യുടെ ഇലക്ഷൻ പ്രോമോ ആണോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനില്ല.(നോക്കണ്ട,അങ്ങനെ തന്നെ ആണ്,പാർട്ടി ‘ശക്ത’മായി പ്രവർത്തിക്കുന്ന കോളേജുകളിൽ ഇലക്ഷൻ തലേ ദിവസമൊക്കെ ഒന്ന് പോയി നോക്കിയാൽ മതി)കോളേജിലെ എസ് എഫ് ഐ സഖാക്കൾ മറ്റൊരു സംഘവുമായുള്ള സംഘട്ടനത്തെ ‘കട്ടക്കലിപ്പ്’ആയി അവതരിപ്പിച്ച് ആണ് വീഡിയോ മുന്നോട്ട് പോകുന്നത് നായകന്റെ കട്ടക്കലിപ്പിൽ അടർന്നും പൊളിഞ്ഞും പോകുന്നതാവണം സിനിമയിലെ മറ്റു കഥാപാത്രങ്ങൾ എന്ന തോന്നുന്നു.ഏതോ കോളേജിലെ ഒരു കഥ എന്ന്  മാത്രമാണ് ഞാൻ കരുതിയത്.ശേഷം സിനിമയുടെ സംവിധായകനുമായുള്ള ഒരു അഭിമുഖം കണ്ടപ്പോഴാണ് കേരത്തിലെ ‘പ്രമുഖ’കോളേജായ മഹാരാജാസ് കോളേജിലെ എസ് എഫ് ഐ യുടെ ചരിത്രം ആണ് സിനിമയുടെ ഇതിവൃത്തം എന്ന് അരിഞ്ഞത്.നിലനിൽക്കുന്ന സാമൂഹ്യ ജീർണതകൾ സകലതും സന്നിവേശിപ്പിച്ച കുറച്ച് സിനിമക്കാരേം ‘ഖാദർ’കാരേം പുറത്തിറക്കി എന്നതാണ് ‘പ്രമുഖ’മാകുന്നതിന്റെ മാനദണ്ഡം എന്നത് വേറെ കാര്യം.

 

സംവിധായകന്റെ  തന്നെ വാക്കുകളിൽ മഹാരാജാസിലെ എസ് എഫ് ഐ യുടെ വികാസത്തിന്റെ ചരിത്രം കെ എസ് യു വോടുള്ള അടിയിലൂടെ ആണെന്നാണ്.
മഹാരാജാസിലെ ചരിത്രത്തിൽ എസ്‌ എഫ് ഐ ചവിട്ടിമെതിച്ച് കയറി നിന്ന മറ്റൊരു കൂട്ടരെ സംവിധായകനും സൗകര്യപൂര്‍വ്വം കാമറകണ്ണിനു പുറത്തേക്ക് തല്ലിയോടിച്ചു എന്ന് പറയാതിരിക്കാനാവുന്നില്ല.പറഞ്ഞ് വരുന്നത് ഡി എസ് യു എന്ന പ്രസ്ഥാനത്തെ കുറിച്ചാണ്.ദളിതരുടെ സകല കർതൃത്വവും സ്വയം ചമയുന്ന പാർട്ടിക്ക് അപ്പുറത്തേക്ക് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തവർ ആണവർ.അവരെ തല്ലി കോളേജിന്റെ പടിക്ക് പുറത്തേക്ക് നിർത്തിയ ചരിത്രം നാം അധികം കേട്ട് കാണില്ല.ചരിത്രമെഴുത്തുകാർക്കും അതിൽ വലിയ താല്പര്യം കാണില്ല.മഹാരാജാസിലെ എസ് എഫ് ഐ യുടെ ‘വളർച്ച’ആണ് താങ്കൾ ചിത്രീകരിക്കുന്നതെങ്കിൽ ഈ ഡി എസ് യു വിനെ എന്തെ കാണാതെ പോയി.ദളിതരുടെ ചരിത്രത്തെ വളച്ചു കാണിക്കുന്നവരും കാണിക്കുകയേ ചെയ്യാതിരിക്കുന്നവരും ഉണ്ട്.പാർട്ടി മഹാരാജാസിൽ നടപ്പാക്കിയതും അത് തന്നെ ആണ്.കാണരുതെന്ന് പറഞ്ഞു.വീണ്ടും കണ്ടപ്പോ അടിച്ചു കാണാതാക്കി.സംവിധായകനും അവർക്കു നേരെ കാമറ മൂടി വെക്കുകയാണ്. ‘അപാരത’കൾ ചോദ്യം ചെയ്യപ്പെടുന്ന നാളുകൾ ആയിട്ടുണ്ടെന്ന് ബോധ്യം ഇനിയെങ്കിലും ഉണ്ടാകണമെന്ന് മാത്രം പറയട്ടെ.
ഹൈദരാബാദ് സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ എം ബി എ വിദൃാര്‍ത്ഥിയാണ് ലേഖകന്‍. 

Be the first to comment on "‘ഒരു  മെക്‌സിക്കൻ അപാരത’ അപരരാക്കിയവരെ കുറിച്ച് സംസാരിക്കാം"

Leave a comment

Your email address will not be published.


*