പ്രതികാരനടപടി.യുഎന്നിന് ഫണ്ട് നല്‍കില്ലെന്ന് ഇസ്രായേല്‍

ഫലസ്തീനിലെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരായ  പ്രമേയം യു.എന്നിൽ പാസായതിന് പിന്നാലെ പ്രതികാര നടപടികളുമായി ഇസ്രായേൽ. ഐക്യ രാഷ്ട്രസഭയുമായുള്ള ബന്ധം പുന:പരിശോധിക്കുമെന്നും ഇനിമുതല്‍ സംഭാവനകള്‍ നല്‍കില്ലെന്നുമാണ് ഇസ്രായേൽ ഭരണാധികാരി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞിരിക്കുന്നത്.

ഫലസ്തീന്‍ അധിനിവേശ ഭൂമിയാണെന്നും ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റം ഉടന്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയമാണ് യു.എൻ രക്ഷാസമിതി പാസാക്കിയത്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മൗനാനുവാദത്തോടെ പാസായ പ്രമേയത്തെ ഇസ്രായേല്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. സിറിയയില്‍ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ മൗനം പാലിച്ച രക്ഷാസമിതിയാണ് തങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നതെന്നാണ് ഇസ്രയേലിന്റെ പ്രതികരണം.

ഇസ്രായേല്‍ നേരത്തെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത ന്യൂസിലന്‍ഡിലെയും സെനഗാളിലെയും അംബാസഡര്‍മാരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

ഒപ്പം ബെന്യമിൻ നെതന്യാഹു അമേരിക്കൻ അംബാസഡറെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു.

ഇസ്രായേലുമായി ഉണ്ടാക്കിയ ധാരണയിൽനിന്ന് യു.എസ് പിന്നോട്ടുപോയെന്നു നെതന്യാഹു പറഞ്ഞു.

Be the first to comment on "പ്രതികാരനടപടി.യുഎന്നിന് ഫണ്ട് നല്‍കില്ലെന്ന് ഇസ്രായേല്‍"

Leave a comment

Your email address will not be published.


*