ഞാനിവിടെയില്ലാത്തത് എന്റെ ജനങ്ങളോടുള്ള ബഹുമാനത്തിന്റെ ഭാഗമാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം രാജൃങ്ങളെ ബഹിഷ്കരിച്ച തീരുമാനത്തിനെതിരെയുള്ള പ്രതിഷേധസ്വരങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി 89th ഓസ്കാര്‍ അവാര്‍ഡ് വേദി. പ്രദേശികഭാഷയിലെ മികച്ച ചിത്രമായ സേല്‍സ്മാന്റെ സംവിധായകനും ഇറാന്‍ സ്വദേശിയുമായ അസ്ഗര്‍ ഫര്‍ഹാദിയുടെ വാക്കുകള്‍ ഏറെ വികാരഭരിതമായാണ് സദസ്സ് സ്വീകരിച്ചത്.

‘ഞാനീ രാത്രിയില്‍ അവിടെയില്ലാത്തതിനാല്‍ ക്ഷമ ചോദിക്കുന്നു. ഞാനവിടെയില്ലാത്തത് എന്റെ രാജ്യത്തെ ജനങ്ങളോടുള്ള എന്റെ ബഹുമാനത്തിന്റെ ഭാഗമായും ആറു രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തടയുന്ന മനുഷ്യത്വ വിരുദ്ധമായ നിയമത്തോടുള്ള പ്രതിഷേധമുള്ളതു കൊണ്ട് കൂടിയാണ്. അമേരിക്കയും മറ്റു ശത്രുക്കളും ഭയം വളര്‍ത്തുന്നു. യുദ്ധത്തിനും വൈരത്തിനുമുള്ള നിലപാടൊരുക്കലുമാണ് അവര്‍ ചെയ്യുന്നത്’.

ബെസ്റ്റ് ഡോകൃുമെന്ററി അവാര്‍ഡ് നേടിയ സിറിയന്‍ ചലചിത്രം വൈറ്റ് ഹെല്‍മറ്റിന്റെ സംവിധായകന്‍
റാഇദ് സലാഹിനും ചടങ്ങില്‍ വരാന്‍ സാധിച്ചില്ല.

റാഇദ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

” ഞങ്ങളുടെ ചലചിത്രം ലോകത്തിന്റെ നെറുകയിലെത്തിയതില്‍ ഏറെ സന്തോഷം. വിശുദ്ധഖുര്‍ആനിലെ ഒരു വചനമാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പ്രചോദനം. ‘ ഒരു വൃക്തിയുടെ ജീവന്‍ രക്ഷിക്കുന്നത് മുഴുവന്‍ മാനവരാശിയുടെയും ജീവന്‍ രക്ഷിക്കുന്നതിന് തുലൃമാണെന്ന’ ഖുര്‍ആനിലെ വചനം. 82,000 പേരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു പരിഹാരമുണ്ടാക്കാന്‍ ഞങ്ങള്‍ക്ക്‌ സാധിച്ചിട്ടുണ്ട്. ഇവിടെയുള്ളവരെ ഞങ്ങള്‍ ക്ഷണിക്കുകയാണ് , മനുഷൃപക്ഷത്ത് നിന്ന് സേവനമനുഷ്ഠിക്കാന്‍. ”

Be the first to comment on "ഞാനിവിടെയില്ലാത്തത് എന്റെ ജനങ്ങളോടുള്ള ബഹുമാനത്തിന്റെ ഭാഗമാണ്."

Leave a comment

Your email address will not be published.


*