പൂര്‍ണനഗ്നരായി മോഡിയുടെ ഓഫീസിനുമുന്നില്‍ കര്‍ഷകസമരം

ഇരുപത് ദിവസമായി ന്യൂഡല്‍ഹിയില്‍ സമരം ചെയ്യുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചു. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളണമെന്നും കര്‍ഷകര്‍ക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പൂര്‍ണനഗ്നരായി കര്‍ഷകര്‍ സമരം ശക്തമാക്കിയത്.

പ്രധാനമന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഏഴ് കര്‍ഷകരെ സമരവേദിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചില്ല. പരാതി ഉദ്യോഗസ്ഥരെ ഏല്‍പിച്ച് മടങ്ങുന്നതിനിടയില്‍ ഒരു കര്‍ഷകന്‍ വാഹനത്തില്‍ നിന്നിറങ്ങി തുണിയുരിയുകയായിരുന്നു.

ഒപ്പം മറ്റു കര്‍ഷകരും തുണിയുരിഞ്ഞ് മുദ്യാവാക്യം വിളിച്ചു.  ഇത്രയും ദിവസം ഞങ്ങള്‍ സമരം കിടന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും പ്രധാനമന്ത്രിയെ ഉടന്‍ കാണണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. നേരത്തെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ അസ്ഥികൂടവുമായും ഇവര്‍ സമരവേദിയിലെത്തിയിരുന്നു.

 

Be the first to comment on "പൂര്‍ണനഗ്നരായി മോഡിയുടെ ഓഫീസിനുമുന്നില്‍ കര്‍ഷകസമരം"

Leave a comment

Your email address will not be published.


*