ആറുതവണ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞിട്ടുണ്ടെന്ന് ബിജെപി നേതാവ്

ഒന്നും രണ്ടും വട്ടമല്ല , ആറിലേറെ തവണ ആര്‍എസ്എസ് ആചാര്യന്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞിട്ടുണ്ടെന്ന് ബിജെപി നേതാവ് ജെ ആര്‍ പത്മകുമാര്‍. മനോരമന്യൂസിന്റെ ചാനല്‍ചര്‍ച്ചയിലായിരുന്നു ബിജെപി നേതാവിന്റെ ആവേശം മുത്ത പ്രതികരണം. ഓരോ തവണയും വി.ഡി. സവർക്കർ മാപ്പ് എഴുതി കൊടുത്തു തിരിച്ചു വന്നിട്ട് അദ്ദേഹം സ്വാതന്ത്യത്തിനു വേണ്ടി പോരാടുകയായിരുന്നുവെന്നും പത്മകുമാർ പറഞ്ഞു.

സ്വാതന്ത്യസമരത്തിൽ പങ്കെടുത്തുവെന്ന കാരണത്താൽ ബ്രിട്ടിഷുകാരോട് മാപ്പ് അപേക്ഷിച്ച നേതാവ് ഏത് സംഘടനയിലാണ് എന്ന ചാനല്‍ അവതാരിക ഷാനി പ്രഭാകരന്റെ ചോദ്യത്തിന് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഇത് ചോദിക്കുന്നതെന്ന് പത്മകുമാർ ചോദിച്ചു. നിങ്ങൾ പറയുന്നതു പോലെ ഒരു തവണയല്ല ആറ് തവണ വി.ഡി. സവർക്കർ മാപ്പ് എഴുതി കൊടുത്തുവെന്നും അത് സവർക്കറുടെ ജീവിതദൗത്യം ബ്രിട്ടിഷുകാർക്കെതിരെ പോരാട്ടമായതിനാലാണെന്നും പത്മകുമാർ വാദിക്കുകയായിരുന്നു.

ഓരോ തവണയും മാപ്പ് എഴുതി കൊടുത്തു തിരിച്ചു വന്നിട്ട് അദ്ദേഹം സ്വാതന്ത്യത്തിനു വേണ്ടി പോരാടുകയായിരുന്നുവെന്നും പത്മകുമാർ പറഞ്ഞതോടെ അവതാരികയടക്കം പാനലിലുള്ളവരെല്ലാവരും ചിരിക്കുകയായിരുന്നു.

Be the first to comment on "ആറുതവണ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞിട്ടുണ്ടെന്ന് ബിജെപി നേതാവ്"

Leave a comment

Your email address will not be published.


*