യുപി തെരഞ്ഞെടുപ്പ് ഫലം: മോദി സർക്കാർ വീണുതുടങ്ങിയെന്നു പ്രതിപക്ഷ നേതാക്കൾ

ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ബി.എസ്.പി നേതാവ് മായാവതിക്ക് നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഗോരഖ്പുരിലെയും ഫൂല്‍പൂരിലെയും വിജയത്തിന് ബി.എസ്.പിക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി പറയുന്നു. ഉത്തര്‍ പ്രദേശ് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തിരിച്ചടിയാണ് നേരിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഗൊരക്പൂര്‍ മണ്ഡലത്തിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യയുടെ ഫുല്‍പൂര്‍ മണ്ഡലത്തിലും സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികൾ ബിഎസ്‌പിയുടെ കൂടെ പിന്തുണയോടെ വിജയിക്കുകയായിരുന്നു.

3.13 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യോഗി ആദിത്യനാഥ് ജയിച്ച മണ്ഡലമാണ് ഏറെ വർഷങ്ങൾക്ക് ശേഷം ബിജെപിക്ക് നഷ്ടമായത്. ഗൊരക്പൂരില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദാണ് ജയിച്ചത്. ഫുല്‍പൂരില്‍ എസ്പി സ്ഥാനാര്‍ഥി നാഗേന്ദ്ര പട്ടേല്‍ ജയിച്ചത് 59613 വോട്ടിനാണ്.

യുപിയിലേത് സാമൂഹ്യനീതിയുടെ വിജയമാണെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. യു.പിയില്‍ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു . മോദി സര്‍ക്കാരിന്‍റെ പതനമാരംഭിച്ചെന്നായിരുന്നു മമതയുടെ പ്രതികരണം.

അതേ സമയം , നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജെഡിയു കൂടെയുണ്ടായിട്ടും ബിഹാറില്‍ ബിജെപിക്ക് തിരിച്ചടിയായി ഫലം . അരാരിയ ലോക്സഭ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി സര്‍ഫറാസ് ആലം അറുപത്തൊന്നായിരത്തില്‍ പരം വോട്ടിന് ജയിച്ചു. ജഹനാബാദ് നിയമസഭാ മണ്ഡലത്തില്‍ ആജെഡി സ്ഥാനാര്‍ഥി ഉദ്ധവ് യാദവ് വിജയിച്ചു

Be the first to comment on "യുപി തെരഞ്ഞെടുപ്പ് ഫലം: മോദി സർക്കാർ വീണുതുടങ്ങിയെന്നു പ്രതിപക്ഷ നേതാക്കൾ"

Leave a comment

Your email address will not be published.


*