വർഗീയതയല്ല , മതേതരസർക്കാർ കർണാടക ഭരിക്കുമെന്ന് കോൺഗ്രസ്സ്. ക്ളൈമാക്‌സിൽ പതറി ബിജെപി

തുടക്കത്തിൽ മുന്നേറിയ ബിജെപിക്ക് അവസാന നിമിഷം തിരിച്ചടിയായതോടെ കർണാടകയിൽ ജെഡിഎസുമായി ഒന്നിച്ചു സർക്കാരുണ്ടാക്കാൻ കോൺ​ഗ്രസ്. ഇതുമായി ബന്ധപ്പെട്ട് ജെഡിഎസ് നേതാവ് എച്ച് ഡി ദേവ​ഗൗഡയും കോൺ​ഗ്രസ് നേതാവ് സോണിയാ ​ഗാന്ധിയും ഫോണിൽ സംസാരിച്ചു. എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാവാൻ സാധ്യത. കേവല ഭൂരിപക്ഷ നിലയിൽ നിന്നും ബിജെപിയുടെ സീറ്റുകൾ കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാരുണ്ടാക്കാനുള്ള നീക്കവുമായി കോൺ​ഗ്രസ് രം​ഗത്തുവന്നത്.

സഖ്യവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് ​​ഗുലാം നബി ആസാദ് ജെഡിഎസ് നേതാവ് എച്ച് ഡി ദേവ​ഗൗഡയുമായി ചർച്ച നടത്തി. അധികാരത്തിലെത്താൻ ജെഡിഎസ് സഖ്യമടക്കം എല്ലാ സാധ്യതകളും തേടുമെന്ന് കോൺ​ഗ്രസ് നേതാവ് അശോക് ​ഗെഹലോട്ടും വ്യക്തമാക്കി. നിരുപാധികമായ കോൺഗ്രസ്സ് പിന്തുണയെ ജെഡിഎസ് സ്വാഗതം ചെയ്‌തു. കോൺഗ്രസ് 77 സീറ്റിലും ജെഡിഎസ് 39 സീറ്റിലും വിജയിച്ചപ്പോൾ ബിജെപി 104 സീറ്റിൽ ലീഡ് ചെയ്യുന്നു.

Be the first to comment on "വർഗീയതയല്ല , മതേതരസർക്കാർ കർണാടക ഭരിക്കുമെന്ന് കോൺഗ്രസ്സ്. ക്ളൈമാക്‌സിൽ പതറി ബിജെപി"

Leave a comment

Your email address will not be published.


*