Dalit

ഇനിയൊരു രോഹിത് ഉണ്ടാവാതിരിക്കാനാണ് പോരാട്ടം: രോഹിതിൻ്റെ സഹോദരൻ രാജവെമുല

രോഹിത് എൻ്റെ പ്രചോദനമായിരുന്നു. കുടുംബത്തിൽ ഞങ്ങളുടെ തലമുറയിൽ PhD തലത്തിൽ എത്തിയ ആദ്യത്തെ ആൾ. എന്നാൽ ഇവിടെയുള്ള ജാതിവിവേചനം മൂലം ഞങ്ങൾക്ക് അവനെ നഷ്ടപ്പെട്ടു. ആർഎസ്എസ്, ബിജെപി, എബിവിപി തുടങ്ങി ഇവിടത്തെ കമ്മാ റെഡ്‌ഡി രാഷ്ട്രീയം വരെ അതിനു കാരണക്കാരാണ്.


മുന്നോക്ക സംവരണത്തിനെതിരെ 92 പിന്നാക്ക സംഘടനകളുടെ കൂട്ടായ്മ

നരേന്ദ്ര മോഡി സർക്കാർ പാസ്സാക്കിയ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന ബില്ലിനെതിരെ 92 പിന്നാക്ക സമുദായ സംഘടനകള്‍. വെള്ളിയാഴ്ച ഹൈദരാബാദിൽ വെച്ചാണ് സാമ്പത്തിക സംവരണത്തിനെതിരെ സംഘടനകള്‍ യോഗം ചേര്‍ന്നത്.


ശബരിമല പ്രവേശനവും സർക്കാരിന്റെ കീഴാള സ്നേഹവും

വിശാല-ഇൻക്ലൂസിവ് ഹിന്ദുവിനെ തന്നെയാണ് സർക്കാരും ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ ഇതിനെ ഒന്നാം സ്റ്റെപ് മാത്രമായിട്ടാണ് കാണുന്നതെങ്കിൽ ദളിത്-ബഹുജൻ ബുദ്ധിജീവികളും സാമൂഹിക പ്രവർത്തകരും കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിൽ (കെ എ എസ് ) സംവരണം നടപ്പിലാക്കാനുള്ള പ്രക്ഷോഭ പരിപാടികളിലേക്കാണ് കടക്കേണ്ടത്. കേരളത്തിലെ അരികുവൽക്കപ്പെട്ടവരുടെ വ്യാവഹാരിക കേന്ദ്രം ശബരിമലയല്ല തന്നെ. അതിനെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു പ്രക്ഷോഭവും ദീർഘകാലത്തിൽ കീഴാള ജന വിഭാഗങ്ങൾക്ക് ഉപകരിക്കുകയില്ല.


കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു ദലിത് വിദ്യാർത്ഥിയുടെ തുറന്ന കത്ത്

സംസ്ഥാന സർക്കാറിന്‍റെ ഫെലോഷിപ്പ് തുക ലഭിക്കാന്‍ ബാങ്ക് ലോണ്‍ എടുത്ത് സര്‍വ്വകലാശാലയിലെ കടം വീട്ടേണ്ട അവസ്ഥയാണ് തനിക്ക് വന്നിട്ടുള്ളതെന്നു പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ മാസ് കമ്മ്യൂണിക്കേഷന്‍ ഗവേഷണ വിദ്യാര്‍ഥി ശ്രുതീഷ്‌ കണ്ണാടി.


‘ബിജെപിയിൽ നിന്നും ദലിത് എംപിമാർ പുറത്തുവരണം, മനുവാദികളുടെ പാർട്ടിയാണത്’: സാവിത്രി ഫൂലെ

‘ഈ ഗവണ്മെന്റ് നമ്മുടെ ഭരണഘടനയെ തകർക്കാൻ പ്രതിജ്ഞ എടുത്ത കൂട്ടരാണ്. ഭരണഘടനയെ സംരക്ഷിക്കാൻ മറ്റൊരു അംബേദ്‌കർ ഇനി വരില്ല. എൻ്റെയും നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്  രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുക എന്നത്. ഭരണഘടനയുടെ സംരക്ഷണത്തിനും നമ്മുടെ നിലനിൽപ്പിനും വേണ്ടി നാം അത് ചെയ്തേ തീരൂ.’ കഴിഞ്ഞ ദിവസം ബിജെപിയിൽ നിന്നും രാജിവെച്ച ലോകസഭാംഗം സാവിത്രി ഭായ് ഫൂലെയുടെ വാക്കുകളാണ്.


തെലങ്കാന: ദളിത് മുന്നേറ്റത്തെ തള്ളിക്കളയുന്ന ‘മുസ്ലിം പാർട്ടികളുടെ’ ഇരട്ടത്താപ്പ് 

94 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് ഏഴു മുസ്ലിം സ്ഥാനാർത്ഥികളെ മാത്രമേ നിർത്തിയുള്ളൂ എന്നതാണ് തെലങ്കാനയിൽ കോൺഗ്രസിന്റെ ‘ന്യൂനപക്ഷ വിരുദ്ധതക്ക്’ ഉദാഹരണമായി ജമാഅത്തെ ഇസ്ലാമിയടക്കമുള്ളവർ പറയുന്നത്. പിന്നോക്ക വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും വിമർശനമുയർന്നു. എന്നാൽ ജമാഅത്തെ ഇസ്ലാമിയും മജ്ലിസ് പാർട്ടിയും  പിന്തുണക്കുന്ന ടിആർഎസിന്റെ പട്ടികയിൽ വെറും മൂന്നു മുസ്ലിം പേരാണുള്ളത്


സാമൂഹ്യനീതിക്ക് വോട്ട് ചോദിച്ച് തെലങ്കാനയില്‍ ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട്

സിപിഐഎമ്മും വിവിധ ദലിത് ബഹുജന്‍ സംഘടനകളും ന്യൂനപക്ഷ സംഘടനകളും ഒന്നിച്ചുള്ള ബഹുജൻ ഇടതുമുന്നണി (ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട്) തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 119 സീറ്റുകളിലും മത്സരിക്കുന്നു.


2014 ലെ പൂജ്യം സീറ്റിൽ നിന്ന് 2019 ൽ പ്രധാനമന്ത്രിപദത്തിലേക്ക്

2014  ലെ പൂജ്യം സീറ്റിൽ നിന്ന് 2019 ൽ പ്രധാനമന്ത്രിയാകാൻ പോകുന്ന ദളിത് വനിത എന്ന രീതിയിൽ മായാവതിക്ക് ഇന്ത്യൻ രാഷ്ട്രീയത്തെ അത്ഭുതപെടുത്താൻ സാധിക്കുമോ?.

മായാവതിയുടെ പ്രധാനമന്ത്രി പദത്തിലേക്കുളള സാധ്യതകളെ വിലയിരുത്തുന്നു


‘ദലിത്’ പദവും കാഞ്ച ഐലയ്യയുടെ കൃതികളും നീക്കം ചെയ്യാനൊരുങ്ങി ഡൽഹി യൂണിവേഴ്‌സിറ്റി

പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്നും ‘ദലിത്’ എന്ന പദവും ദലിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്യയുടെ കൃതികളും ഒഴിവാക്കാനൊരുങ്ങി ഡൽഹി സർവകലാശാല.


കേരള ദലിത് മഹിള ഫെഡറേഷൻ അധ്യക്ഷ മഞ്ജു ശബരിമലയിൽ

ശബരിമല ദര്‍ശനത്തിനൊരുങ്ങി ദലിത് വനിതാ നേതാവ്. കേരളാ ദലിത് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജുവാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്.