ട്രംപിന് പകരം ബേബി ട്രംപ് ബലൂൺ. പ്രതിഷേധങ്ങളോട് ഐക്യപ്പെട്ട് ജർമൻ ടിവി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരവേറ്റത് പതിനായിരങ്ങളുടെ പ്രതിഷേധരവങ്ങൾ . ട്രംപിന്റെ നയങ്ങളെ പരിഹസിക്കുന്ന കൂറ്റൻ ‘ട്രംപ് ബേബി’ ബലൂണും അന്തരീക്ഷത്തിലുയർന്നുന്നത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ട്രംപിന്റെ ഫോട്ടോവിന് മുകളിൽ ‘ട്രംപ് ബേബി’യെ റീപ്ലേസ് ചെയ്‌തിട്ടാണ് ജർമൻ ടിവി ചാനലായ ZDF ട്രംപിന്റെ ബ്രിട്ടൻ സന്ദർശനത്തെ വാർത്തയാക്കിയത് . ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു.

ബ്രിട്ടിഷ് പാർലമെന്റ് സ്ക്വയറിലായിരുന്നു പ്രതിഷേധക്കാർ ആറടി ഉയരമുള്ള ബേബി ട്രംപ് ബലൂൺ ഉയർത്തിയത്. ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടാണു വിമർശനങ്ങൾക്കു പ്രധാന കാരണം.

Be the first to comment on "ട്രംപിന് പകരം ബേബി ട്രംപ് ബലൂൺ. പ്രതിഷേധങ്ങളോട് ഐക്യപ്പെട്ട് ജർമൻ ടിവി"

Leave a comment

Your email address will not be published.


*