വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ശബരിമല പ്രതിഷേധക്കാരുടെ വ്യാപക അക്രമം

നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ശബരിമല പ്രതിഷേധക്കാരുടെ ആക്രമണം. ന്യൂസ് മിനിറ്റ് കേരള ബ്യുറോ ചീഫ് സരിത ബാലൻ , റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യ ചീഫ് പൂജ പ്രസന്ന , സിഎൻഎൻ റിപ്പോർട്ടർ രാധിക രാമസ്വാമി , ഇന്ത്യ ടുഡേ റിപ്പോർട്ടർ മുസോമി സിങ് എന്നിവരെയാണ് പ്രതിഷേധക്കാർ ശാരീരികമായി കയ്യേറ്റം ചെയ്‌തത്‌.

പോലീസ് സംരക്ഷണമൊരുക്കാന്‍ ശ്രമിച്ചെങ്കിലും സരിതയെ ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. സരിതയുടെ നട്ടെല്ലിന് ചവിട്ടുകയും കെഎസ്ആർടിസി ബസില്‍ നിന്ന് പിടിച്ചിറക്കുകയുമായിരുന്നു ആൾകൂട്ടം. സരിതയ്ക്ക് നേരെ ഒരു സ്ത്രീ വെള്ളക്കുപ്പി വലിച്ചെറിയുകയും ചെയ്തു.

താന്‍ ക്ഷേത്രദര്‍ശനത്തിനു വന്നതല്ലെന്നും റിപ്പോര്‍ട്ടിംഗിനായി എത്തിയതാണ് എന്നു പറഞ്ഞിട്ടും തന്നെ ആക്രമിച്ചവര്‍ പിന്മാറിയില്ലെന്ന് സരിത പറയുന്നു.

റിപ്പബ്ലിക് ടി.വിയുടെ മാധ്യമപ്രവര്‍ത്തക പൂജാ പ്രസന്ന സഞ്ചരിച്ച കാറിനുനേരെയും ആക്രമണമുണ്ടായി. രാധിക രാമസ്വാമി സഞ്ചരിച്ച സിഎൻഎൻ വാഹനത്തിനു നേരെയും കല്ലേറുണ്ടായി.

ഇന്ത്യ ടുഡേ റിപ്പോർട്ടർ മുസോമി സിംഗിനെ പ്രതിഷേധക്കാർ കയ്യേറ്റം ചെയ്യുകയും മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു.

Be the first to comment on "വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ശബരിമല പ്രതിഷേധക്കാരുടെ വ്യാപക അക്രമം"

Leave a comment

Your email address will not be published.


*