ഗോഹത്യ: മുസ്‌ലിംകളെ എൻഎസ്എ ചുമത്തി ജയിലിലടച്ച കോൺഗ്രസിനെതിരെ റാണ അയ്യൂബ്

മുസഫർനഗർ കലാപകാരികളെ വെറുതെ വിട്ടയക്കുന്ന യോഗി ആദിത്യനാഥിനും മുസ്‌ലിംകൾക്കെതിരെ ഗോഹത്യയുടെ പേരിൽ ദേശീയ സുരക്ഷാ നിയമം ചുമത്തുന്ന കമൽനാഥിനും ഇടയിൽ ഞെരുങ്ങുകയാണെന്ന് ഇന്ത്യൻ മുസ്‌ലിമെന്ന് മാധ്യമപ്രവർത്തക റാണ അയ്യൂബ്.

യുപിയിൽ ബിജെപി ഗവണ്മെന്റ് മുസഫർനഗറിലെ മുസ്‌ലിംകൾക്കെതിരെ കലാപം അഴിച്ചുവിട്ടവരെ വെറുതെ വിട്ടയക്കുകയും മധ്യപ്രദേശിൽ കോൺഗ്രസ്സ് ഗവണ്മെന്റ് ഗോഹത്യയുടെ പേരിൽ മുസ്‌ലിംകളെ ദേശീയ സുരക്ഷ നിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്‌തതിനെതിരെ ട്വീറ്റുകളിലൂടെ പ്രതികരിക്കുകയായിരുന്നു.

ആൾക്കൂട്ട കൊലപാതകങ്ങളിലെ പ്രതികളെ ആദരിക്കുന്ന ബിജെപി മന്ത്രിമാർക്കെതിരെ നാം പ്രതിഷേധിക്കുമ്പോൾ എന്തുകൊണ്ട് ഗോഹത്യയുടെ പേരിൽ മുസ്‌ലിംകളെ വേട്ടയാടുന്ന കോൺഗ്രസ്സ് ഭരണകൂടത്തിനെതിരെ പ്രതികരണങ്ങളുണ്ടാവുന്നില്ല എന്നും റാണ അയ്യൂബ് ചോദിക്കുന്നു.

മധ്യപ്രദേശിൽ ആറു മാസത്തിനുള്ളിൽ ആയിരം ഗോശാലകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനു ശേഷം ഒരാഴ്ചക്കുള്ളിലാണ് കമൽനാഥ്‌ നയിക്കുന്ന കോൺഗ്രസ്സ് സർക്കാർ മൂന്നു മുസ്‌ലിം ചെറുപ്പക്കാരെ ഗോഹത്യയുടെ പേരിൽ ജയിലിലടക്കുന്നതെന്ന് പറഞ്ഞ റാണ അയ്യൂബ് കോൺഗ്രസ്സ് സർക്കാരിന്റെ നീക്കത്തെ ‘ക്ലാസിക് കോൺഗ്രസ്സ് സെക്കുലറിസം’ എന്ന് വിളിച്ചു പരിഹസിക്കുകയും ചെയ്‌തു.

Be the first to comment on "ഗോഹത്യ: മുസ്‌ലിംകളെ എൻഎസ്എ ചുമത്തി ജയിലിലടച്ച കോൺഗ്രസിനെതിരെ റാണ അയ്യൂബ്"

Leave a comment

Your email address will not be published.


*