https://maktoobmedia.com/

കാസര്‍ഗോഡ് കൊലപാതകം: നീതി ലഭിക്കും വരെ വിശ്രമമില്ലെന്ന് രാഹുല്‍ ഗാന്ധി

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കുറ്റവാളികളെ നിയമത്തിന് മുന്‍പിലെത്തിക്കാതെ വിശ്രമമില്ല. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റെയും കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടരുകയാണ്. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Be the first to comment on "കാസര്‍ഗോഡ് കൊലപാതകം: നീതി ലഭിക്കും വരെ വിശ്രമമില്ലെന്ന് രാഹുല്‍ ഗാന്ധി"

Leave a comment

Your email address will not be published.


*